1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. India survives from 2014

2014ന് മുൻപ് അകപ്പെട്ട കഷ്ടകാലത്തിൽ നിന്നും രാജ്യം കരകയറുന്നു: മോദി

ഇന്ത്യ
രാജ്യം 2014ന് മുൻപ് അകപ്പെട്ട കഷ്ടകാലത്തിൽ നിന്ന് കരകയറുകയാണെന്നും തന്റെ സർക്കാരിന്റെ എട്ടുവര്ഷകാലം ദരിദ്രരുടെ ക്ഷേമത്തിനും സേവനത്തിനും നീക്കിവെച്ചതുമാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. കോവിഡിൽ അനാഥരായ കുട്ടികൾക്കുള്ള ആനുകൂല്യങ്ങൾ പ്രഖ്യാപിക്കുന്ന ചടങ്ങിലാണ് പ്രധാനമന്ത്രിയുടെ പരാമർശം. 
 
സർക്കാർ എട്ടുവർഷം പിന്നിടുമ്പോൾ രാജ്യവും ജനങ്ങളും മുമ്പെങ്ങുമില്ലാത്തവിധം ആത്മവിശ്വാസത്തിലാണ്. അഴിമതികൾ,സ്വജനപക്ഷപാതം,ഭീകരസംഘടനകളുടെ സാന്നിധ്യം,പ്രാദേശിക വിവേചനം എന്നിവ വ്യാപകമായിരുന്നു 2014ൽ നിന്നും രാജ്യം കരകയറുകയാണ്. പ്രധാനമന്ത്രി പറഞ്ഞു.
അടുത്ത ലേഖനം
മങ്കിപോക്സ് : രോഗികൾക്ക് 21 ദിവസം ഐസൊലേഷൻ, സംസ്ഥാനങ്ങൾക്ക് മാർഗനിർദേശം നൽകി കേന്ദ്രം