ഭർത്താവിന് യുവതിയുമായി ബന്ധമുണ്ടെന്ന് സംശയം, പെൺസുഹൃത്തിനെ ബലാത്സംഗം ചെയ്യാൻ ക്വട്ടേഷൻ നൽകി ഭാര്യ, അശ്ലീലരംഗങ്ങൾ ഫോണിൽ പകർത്തി

അഭിറാം മനോഹർ| Last Modified ചൊവ്വ, 31 മെയ് 2022 (19:27 IST)
ഭർത്താവുമായി രഹസ്യബന്ധമുണ്ടെന്ന് സംശയിക്കുന്ന യുവതിയെ വാടകഗുണ്ടകളെ കൊണ്ട് കൂട്ടബലാത്സംഗത്തിനിരയാക്കിയ കേസിൽ യുവതി അടക്കം ആറുപേർ പിടിയിൽ. ഹൈദരാബാദിന് സമീപം ശ്രീരാമനഗര്‍ കോളനിയില്‍ താമസിക്കുന്ന ഗായത്രിയെയും വാടക ഗുണ്ടകളായ അഞ്ചുപേരെയുമാണ് സൈബരാബാദ് പോലീസ് അറസ്റ് ചെയ്തത്.

ഭർത്താവിന്റെ സുഹൃത്തായ യുവതിയെ കൂട്ടബലാത്സംഗം ചെയ്യാൻ ഗായത്രി ക്വട്ടേഷൻ നൽകിയെന്നും പ്രതികൾ ഇതിന്റെ ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തിയതായും പോലീസ് പറഞ്ഞു.മെയ് 26നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ബലാത്സംഗത്തിനിരയായ യുവതീയും ശ്രീകാന്തും ഏറെ നാളായി സൗഹൃദത്തിലായിരുന്നു.

ഭർത്താവില്ലാത്ത സമയത്ത് ഗായത്രി യുവതിയെ വീട്ടിലേക്ക് വിളിച്ചുവരുത്തുകയും അഞ്ചംഗ ഗുണ്ടാസംഘത്തെകൊണ്ട് ബലാത്സംഗം ചെയ്യിച്ച് ദൃശ്യങ്ങൾ ക്യാമറയിൽ പകർത്തുകയുമായിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :