1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. India Second Largest Source Country For New US Citizens

അമേരിക്കയില്‍ പുതിയ പൗരന്മാരുള്ള രണ്ടാമത്തെ രാജ്യമായി ഇന്ത്യ

India
അമേരിക്കയില്‍ പുതിയ പൗരന്മാരുള്ള രണ്ടാമത്തെ രാജ്യമായി ഇന്ത്യ. ആദ്യ സ്ഥാനത്തുള്ളത് മെക്‌സിക്കോയാണ്. പുതിയ അമേരിക്കന്‍ കോണ്‍ഗ്രസ് റിപ്പോര്‍ട്ടാണ് പുറത്തുവന്നിരിക്കുന്നത്. 65,960 ഇന്ത്യക്കാര്‍ ഔദ്യോഗികമായി യുഎസ് പൗരന്മാരായി മാറിയിട്ടുണ്ട്. 
 
യുഎസ് സെന്‍സസ് ബ്യൂറോയില്‍ നിന്നുള്ള അമേരിക്കന്‍ കമ്മ്യൂണിറ്റി സര്‍വേ ഡാറ്റ പ്രകാരം, 2022-ല്‍ ഏകദേശം 46 ദശലക്ഷം വിദേശികളായ ആളുകള്‍ യുണൈറ്റഡ് സ്റ്റേറ്റ്‌സില്‍ താമസിക്കുന്നുണ്ട്. ഇത് മൊത്തം 333 ദശലക്ഷം യുഎസ് ജനസംഖ്യയുടെ ഏകദേശം 14 ശതമാനം വരും.
അടുത്ത ലേഖനം
Bird Flu: വീട്ടില്‍ വളര്‍ത്തുന്ന കോഴി, താറാവ് എന്നിവയെ നിരീക്ഷിക്കുക; കേരളത്തില്‍ വീണ്ടും പക്ഷിപ്പനി, ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍