യുഎസിന് റഷ്യയിൽ നിന്നും എണ്ണ വാങ്ങാം, ഇന്ത്യയ്ക്ക് പറ്റില്ലെന്നാണോ? ചോദ്യം ചെയ്ത് പുടിൻ

India- Russia, Putin,India- Russia Summit,Oil import, US Tarif policy,ഇന്ത്യ- റഷ്യ, പുടിൻ, ഇന്ത്യ- റഷ്യ ഉച്ചകോടി, എണ്ണ ഇറക്കുമതി, താരിഫ് പോളിസി
അഭിറാം മനോഹർ| Last Modified വെള്ളി, 5 ഡിസം‌ബര്‍ 2025 (12:58 IST)
റഷ്യയില്‍ നിന്ന് എണ്ണ വാങ്ങാതിരിക്കാന്‍ ഇന്ത്യയ്ക്ക് മുകളില്‍ അമേരിക്ക ചെലുത്തുന്ന സമ്മര്‍ദ്ദത്തെ ചോദ്യം ചെയ്ത് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍. യുഎസിന് റഷ്യയില്‍ നിന്നും ഇന്ധനം വാങ്ങാമെങ്കില്‍ ഇന്ത്യയ്ക്കും അങ്ങനെയാകാമെന്ന് പുടിന്‍ പറഞ്ഞു. റഷ്യയില്‍ നിന്ന് യുഎസ് ഇപ്പോഴും ആണവ ഇന്ധനം ഇറക്കുമതി ചെയ്യുന്നുണ്ട്. അതേ അവകാശം ഇന്ത്യയ്ക്കുമുണ്ട്. 23മത് വാര്‍ഷിക ഉച്ചകോടിയില്‍ സംസാരിക്കവെ പുടിന്‍ പറഞ്ഞു.


അമേരിക്ക ഇപ്പോഴും സ്വന്തം ആണവ നിലയങ്ങളിലേക്കായി റഷ്യയില്‍ നിന്നും ആണവ ഇന്ധനം വാങ്ങുന്നു. അതും ഇന്ധനമാണ്. യുഎസിന് ഞങ്ങളുടെ ഇന്ധനം വാങ്ങാമെങ്കില്‍ എന്തുകൊണ്ട് ഇന്ത്യയ്ക്കായികൂടാ. ഈ ചോദ്യം സമഗ്രമായ പരിശോധന അര്‍ഹിക്കുന്നു. പ്രസിഡന്റ് ട്രംപുമായി അതിനെ പറ്റി ചര്‍ച്ച ചെയ്യാന്‍ ഞങ്ങള്‍ തയ്യാറാണ്. പുടിന്‍ വ്യക്തമാക്കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :