ഡിസംബര്‍ 4, 5 തീയതികളില്‍ പുടിന്‍ ഇന്ത്യ സന്ദര്‍ശിക്കും

റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ ഡിസംബര്‍ 4 ന് ഇന്ത്യയിലെത്തും. ഡിസംബര്‍ 5 നാണ് ഉച്ചകോടി നടക്കുക.

putin
putin
സിആര്‍ രവിചന്ദ്രന്‍| Last Modified ശനി, 29 നവം‌ബര്‍ 2025 (13:30 IST)
ന്യൂഡല്‍ഹി: 23-ാമത് ഇന്ത്യ-റഷ്യ വാര്‍ഷിക ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ ഡിസംബര്‍ 4 ന് ഇന്ത്യയിലെത്തും. ഡിസംബര്‍ 5 നാണ് ഉച്ചകോടി നടക്കുക. ഉഭയകക്ഷി ബന്ധങ്ങളിലെ പുരോഗതി അവലോകനം ചെയ്യുന്നതിലും തന്ത്രപരമായ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിലും ചര്‍ച്ചകള്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

ചില പ്രധാന പ്രതിരോധ കരാറുകളില്‍ ഒപ്പുവെച്ചേക്കാമെന്നാണ് സൂചന. ചര്‍ച്ചയ്ക്കിടെ ഉക്രെയ്ന്‍ യുദ്ധവും ചര്‍ച്ചയാകാന്‍ സാധ്യതയുണ്ട്. പുടിന്റെ ബഹുമാനാര്‍ത്ഥം പ്രസിഡന്റ് ദ്രൗപതി മുര്‍മു ഒരു വിരുന്ന് ഒരുക്കും. പുടിന്‍ അവസാനമായി ഇന്ത്യ സന്ദര്‍ശിച്ചത് 2021 ഡിസംബറിലാണ്. അതേസമയം ചെങ്കോട്ട സ്‌ഫോടനത്തില്‍ വിദേശത്തുള്ള ഭീകരാര്‍ ഇന്ത്യയിലുള്ളവരെ നിരന്തരം ബന്ധപ്പെട്ടതായി വിവരം. പാക് അധീന കാശ്മീര്‍, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്ന് ഫോണ്‍കോളുകള്‍ എത്തിയിരുന്നു. ഭീകരര്‍ തുടങ്ങിയ ടെലഗ്രാം ഗ്രൂപ്പില്‍ പിടിയിലായ അംഗങ്ങളാണ് അറസ്റ്റിലായത്. കസ്റ്റഡിയിലുള്ളവരുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചതായി അന്വേഷണ സംഘം അറിയിച്ചു.

അതേസമയം ചെങ്കോട്ട സ്ഫോടനത്തിന്റെ പിന്നില്‍ പാക് ചാര സംഘടനയെന്ന് അന്വേഷണ ഏജന്‍സികളുടെ അനുമാനം. ഭീകരര്‍ക്ക് പാക് ചാര സംഘടനയായ ഐഎസ്ഐയുടെ സഹായം ലഭിച്ചതായി അന്വേഷണം ഏജന്‍സികള്‍ക്ക് വിവരം ലഭിച്ചിട്ടുണ്ട്. ഉമര്‍ വീഡിയോ ചിത്രീകരിച്ചതിന് പിന്നിലും ഐഎസ്ഐയുടെ പങ്ക് പരിശോധിക്കുന്നുണ്ട്. സ്ഫോടനത്തിനുശേഷം അല്‍ ഫലാഹ് സര്‍വ്വകലാശാലയിലെ മസ്ജിദിനോട് ചേര്‍ന്ന ഗേറ്റിലൂടെയാണ് ഉമര്‍ രക്ഷപ്പെട്ടത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :