1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. വിദേശവാര്‍ത്ത
  4. Putin shows off his skills

പുടിന്‍ നെറികേട് കാട്ടി: രണ്ടു വലിയ റഷ്യന്‍ എണ്ണ കമ്പനികള്‍ക്ക് കടുത്ത ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തി അമേരിക്ക

കടുത്ത ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭരണകൂടം.

USA,Ukraine-russia war, US weapons, Donald trump, Putin- Trump,അമേരിക്ക, ഉക്രെയ്ൻ- റഷ്യ, ഡൊണാൾഡ് ട്രംപ്, ട്രംപ്- പുടിൻ
രണ്ടു വലിയ റഷ്യന്‍ എണ്ണ കമ്പനികള്‍ക്ക് കടുത്ത ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭരണകൂടം. ചര്‍ച്ചകളില്‍ റഷ്യന്‍ പ്രസിഡന്റ് നെറികേട് കാണിച്ചു എന്ന് ആരോപിച്ചാണ് ഈ നടപടിയെന്ന് യുഎസ് ട്രഷറി സെക്രട്ടറി പറഞ്ഞു. നേരത്തെ നടത്താനിരുന്ന ട്രംപ്- പുടിന്‍ ഉച്ചകോടിയില്‍ നിന്ന് അമേരിക്കന്‍ പ്രസിഡന്റ് പിന്മാറിയിരുന്നു.
 
ഫലിക്കാത്ത കാര്യത്തിനായി ചര്‍ച്ച നടത്തി സമയം കളയാന്‍ ഇല്ലെന്നായിരുന്നു ട്രംപിന്റെ മറുപടി. ഇതിന് പിന്നാലെയാണ് റഷ്യയുടെ എണ്ണ കമ്പനികള്‍ക്ക് അമേരിക്ക ഉപരോധം ഏര്‍പ്പെടുത്തുന്നത്. യുക്രൈന്‍- റഷ്യ വെടിനിര്‍ത്തല്‍ ചര്‍ച്ചകളില്‍ പുരോഗതിയില്ലെന്ന് വൈറ്റ് ഹൗസ് നേരത്തെ നിരാശ പ്രകടിപ്പിച്ചിരുന്നു.
 
ഈ നടപടി റഷ്യതിരെ തങ്ങള്‍ നടത്തുന്ന ഏറ്റവും വലിയ ഉപരോധങ്ങളില്‍ ഒന്നാണെന്ന് യുഎസ് ട്രഷറി സെക്രട്ടറി പറഞ്ഞു. യുക്രൈന്‍ യുദ്ധത്തില്‍ റഷ്യക്ക് സാമ്പത്തിക സഹായം നല്‍കുന്ന ഏറ്റവും വലിയ എണ്ണ കമ്പനികള്‍ക്കാണ് തങ്ങള്‍ ഉപരോധം ഏര്‍പ്പെടുത്തുന്നതെന്നും സെക്രട്ടറി പറഞ്ഞു.
അടുത്ത ലേഖനം
വീണ ജോര്‍ജിനെ സാമൂഹികമാധ്യമങ്ങളില്‍ വിമര്‍ശിച്ച സിപിഎം നേതാവ് പി ജെ ജോണ്‍സണ്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു