1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. India reports 12,514 COVID19 cases

രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 12,514 പേര്‍ക്ക്; മരണം 251

India
രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 12,514 പേര്‍ക്ക്. അതേസമയം 12,718 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. കഴിഞ്ഞ മണിക്കൂറുകളില്‍ കൊവിഡ് മൂലം 251 പേരുടെ മരണം സ്ഥിരീകരിച്ചതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് കേസുകള്‍ 3,42,85,814 ആയി മാറി.
 
നിലവില്‍ 1,58,817 പേരാണ് രാജ്യത്ത് കൊവിഡ് ചികിത്സയില്‍ കഴിയുന്നത്. ഇതുവരെ രോഗം ബാധിച്ച് 4,58,437 പേരാണ് മരണപ്പെട്ടത്. 1,06,31,24,205 പേര്‍ ഇതുവരെ വാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ട്. 
അടുത്ത ലേഖനം
ഒന്നര വര്‍ഷത്തിനു ശേഷം സംസ്ഥാനത്തെ സ്‌കൂളുകള്‍ വീണ്ടും തുറന്നു; ഇന്ന് സ്‌കൂളിലെത്തുന്നത് 10ലക്ഷം കുട്ടികള്‍