ഗിനിയയില്‍ തടവിലാക്കപ്പെട്ട ഇന്ത്യന്‍ നാവികരെ ജയിലിലേക്ക് മാറ്റി; ഭക്ഷണവും വെള്ളവുമില്ലെന്ന് നാവികര്‍

സിആര്‍ രവിചന്ദ്രന്‍| Last Modified ചൊവ്വ, 8 നവം‌ബര്‍ 2022 (13:27 IST)
സമുദ്രാതിര്‍ത്തി ലംഘിച്ചതിന് ഗിനിയയില്‍ തടവിലാക്കപ്പെട്ട ഇന്ത്യന്‍ നാവികരെ ജയിലിലേക്ക് മാറ്റി. കപ്പലില്‍ ഉണ്ടായിരുന്ന വിസ്മയയുടെ സഹോദരന്‍ വിജിത്ത് ഉള്‍പ്പടെയുള്ളവര്‍ പുറത്തുവിട്ട വിഡിയോയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഹോട്ടലിലേക്ക് എന്ന് തെറ്റിദ്ധരിപ്പിച്ച് ഇവരെ ജയിലിലേക്ക് മാറ്റിയെന്നും ആയുധ ധാരികളായ പട്ടാളക്കാരെ കാവല്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണെന്നും ഇവര്‍ അറിയിച്ചു.

പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ ഗിനിയില്‍ നാവികസേന കസ്റ്റഡിയിലെടുത്ത കപ്പലില്‍ മൂന്ന് മലയാളികള്‍ ഉള്‍പ്പെടെ 26 പേരാണുള്ളത്. ഇവരില്‍ പതിനാറ് പേര്‍ ഇന്ത്യക്കാരാണ്. ജയിലിലേക്ക് മാറ്റപ്പെട്ട തങ്ങള്‍ സുരക്ഷിതര്‍ അല്ലെന്നും ഭക്ഷണവും വെള്ളവും പോലും ഇല്ലെന്നും ഇവര്‍ അറിയിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :