1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. Rohit Sharma injured before World Cup semi Final

ആശങ്കയില്‍ ഇന്ത്യന്‍ ക്യാംപ്; സെമി ഫൈനലിനു മുന്‍പ് പ്രമുഖ താരത്തിനു പരുക്ക്

Rohit Sharma injured before World Cup semi Final
ട്വന്റി 20 ലോകകപ്പ് സെമി ഫൈനലിനു തയ്യാറെടുക്കുന്ന ഇന്ത്യന്‍ ക്യാംപില്‍ നിന്ന് ആശങ്കയുടെ വാര്‍ത്ത. പരിശീലനത്തിനിടെ ഇന്ത്യയുടെ പ്രമുഖ താരത്തിനു പരുക്കേറ്റു. ന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയ്ക്കാണ് പരുക്കേറ്റത്. രോഹിത്തിന്റെ കൈത്തണ്ടയില്‍ പന്ത് വന്നിടിക്കുകയായിരുന്നു. ഇന്ത്യയുടെ ത്രോ ഡൗണ്‍ വിദഗ്ധന്‍ എസ്.രഘു എറിഞ്ഞുനല്‍കിയ പന്ത് നേരിടുന്നതിനിടെയാണ് സംഭവം. രോഹിത്തിന്റെ വലത് കൈത്തണ്ടയിലാണ് പന്ത് കൊണ്ടത്. 
 
കടുത്ത വേദന അനുഭവപ്പെട്ട രോഹിത് ഉടന്‍ തന്നെ ഐസ് പാക്ക് വെച്ച് സമീപത്ത് മാറിയിരുന്നു. കുറച്ച് സമയം ഇത്തരത്തില്‍ വിശ്രമിച്ച ശേഷം രോഹിത് പരിശീലനം പുനരാരംഭിച്ചിരുന്നു. പരുക്ക് ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ട്. 
 
വ്യാഴാഴ്ച നടക്കുന്ന സെമി ഫൈനലില്‍ ഇംഗ്ലണ്ടാണ് ഇന്ത്യയുടെ എതിരാളികള്‍. 
 
അടുത്ത ലേഖനം
ബാവുമയേയും ബാബറിനേയും മാത്രം പറഞ്ഞാല്‍ പോരാ, രോഹിത്തിനേയും കുറ്റം പറയണം; വിമര്‍ശനവുമായി ആകാശ് ചോപ്ര