സെമി ഫൈനലില്‍ ഇന്ത്യയുടെ തലവേദന ഇതെല്ലാം

രേണുക വേണു| Last Modified ചൊവ്വ, 8 നവം‌ബര്‍ 2022 (12:17 IST)

ട്വന്റി 20 ലോകകപ്പ് സെമി ഫൈനലില്‍ കരുത്തരായ ഇംഗ്ലണ്ടിനെ നേരിടാന്‍ തയ്യാറെടുക്കുമ്പോള്‍ ഇന്ത്യയെ അലട്ടുന്ന ചില തലവേദനകള്‍ ഉണ്ട്. അത് എന്തൊക്കെയാണെന്ന് നോക്കാം

നായകന്‍ രോഹിത് ശര്‍മയുടെ ഫോം ഔട്ടാണ് ഇന്ത്യയുടെ അലട്ടുന്ന പ്രധാന ആശങ്ക. സൂപ്പര്‍ 12 ലെ അഞ്ച് ഇന്നിങ്‌സുകളില്‍ നിന്ന് രോഹിത് ഇതുവരെ നേടിയിരിക്കുന്നത് വെറും 89 റണ്‍സ് മാത്രം. ശരാശരി 17.80 ! രോഹിത് ഇംഗ്ലണ്ടിനെതിരെ തിളങ്ങിയില്ലെങ്കില്‍ ഇന്ത്യക്ക് വന്‍ പ്രഹരമാകും അത്.

പവര്‍പ്ലേയില്‍ റണ്‍സ് കണ്ടെത്താന്‍ സാധിക്കാത്തതാണ് രണ്ടാമത്തെ തലവേദന. കെ.എല്‍.രാഹുലിന്റെ മെല്ലപ്പോക്ക് വിനയാകുന്നു. പവര്‍പ്ലേയില്‍ പരമാവധി റണ്‍സ് കണ്ടെത്താന്‍ രാഹുലിനും രോഹിത്തിനും സാധിക്കുന്നില്ല. അത് മധ്യനിര ബാറ്റര്‍മാരുടെ സമ്മര്‍ദ്ദം വര്‍ധിപ്പിക്കുന്നു.

ഹാര്‍ദിക് പാണ്ഡ്യ ബാറ്റിങ്ങില്‍ താളം കണ്ടെത്തുന്നില്ല. പാണ്ഡ്യയുടെ ബാറ്റില്‍ നിന്ന് കൂറ്റനടികള്‍ വരാത്തത് റണ്ണൊഴുക്ക് തടയുന്നു.

ഫിനിഷര്‍ എന്ന നിലയില്‍ പ്ലേസ് ചെയ്യാന്‍ ആരും ഇല്ലാത്തതാണ് പ്രധാന പ്രശ്‌നം. ദിനേശ് കാര്‍ത്തിക്ക് അല്ലെങ്കില്‍ റിഷഭ് പന്ത് അവസാന ഓവറുകളില്‍ വെടിക്കെട്ട് ബാറ്റിങ് നടത്തിയാല്‍ മാത്രമേ ഇംഗ്ലണ്ടിനെതിരെ പിടിച്ചുനില്‍ക്കാന്‍ സാധിക്കൂ.

അക്ഷര്‍ പട്ടേല്‍ ബാറ്റിങ്ങിലും ബൗളിങ്ങിലും പരാജയം. മാത്രമല്ല വാലറ്റത്ത് നിന്ന് ഇന്ത്യക്ക് റണ്‍സ് കണ്ടെത്താന്‍ സാധിക്കുന്നില്ല.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :