അഭിറാം മനോഹർ|
Last Modified ചൊവ്വ, 8 നവംബര്‍ 2022 (13:05 IST)
ടി20 ലോകകപ്പിൽ സെമി ഫൈനൽ മത്സരത്തിൽ ഇംഗ്ലണ്ടിനെതിരായ മത്സരത്തിൽ റിഷഭ് പന്തിനെ നിർബന്ധമായും കളിപ്പിക്കണമെന്നാവശ്യപ്പെട്ട് മുൻ ഇന്ത്യൻ താരവും പരിശീലകനുമായ രവിശാസ്ത്രി. സെമിയിൽ ദിനേഷ് കാർത്തിക് സെമിയിൽ ഫലപ്രദമാകില്ലെന്നും പന്ത് സെമിയിൽ ടീമിൻ്റെ എക്സ് ഫാക്ടറായി മാറുമെന്നും ശാസ്ത്രി പറയുന്നു.
ദിനേഷ് കാർത്തിക് ഒരു ടീം പ്ലെയറാണ്.എന്നാൽ ഇംഗ്ലണ്ടിനെതിരെയോ ന്യൂസിലൻഡിനെതിരെയോ മത്സരം വരുമ്പോൾ ഒരു ടീം പ്ലെയറെ നമുക്ക് തത്കാലം ആവശ്യമില്ല. പകരം ഒരു മാച്ച് വിന്നറായ ഇടംകയ്യൻ ടീമിൽ വേണം. ശാസ്ത്രി പറഞ്ഞു. നിങ്ങൾ കളിക്കുന്നത് അഡലെയ്ഡിലാണ്. അവിടെ സ്ക്വയർ ഷോർട്ട് ബൗണ്ടറിസാണ്.
കൂടാതെ ഇംഗ്ലണ്ടിൻ്റെ വൈവിധ്യമുള്ള ആക്രമണത്തെ നേരിടാൻ ഇന്ത്യയ്ക്ക് ഒരു ലെഫ്റ്റ് ഹാൻഡറെയാണ് ആവശ്യം. ശാസ്ത്രി പറഞ്ഞു.
ലോകകപ്പിൽ സിംബാബ്‌വെയ്ക്കെതിരായ മത്സരത്തിലാണ് ഇത്തവണ പന്ത് കളിച്ചത്. മത്സരത്തിൽ 3 റൺസ് മാത്രമാണ് താരത്തിന് നേടാനായത്.