സെമിയില്‍ അവനെ ഇറക്കും, ലക്ഷ്യം ഇംഗ്ലണ്ടിനെ കറക്കി വീഴ്ത്തല്‍; ഇന്ത്യയുടെ സാധ്യത ഇലവന്‍

അക്ഷര്‍ പട്ടേലിന് പകരം യുസ്വേന്ദ്ര ചഹലിനെയാണ് ടീമില്‍ പരിഗണിക്കുന്നത്

രേണുക വേണു| Last Modified ചൊവ്വ, 8 നവം‌ബര്‍ 2022 (11:51 IST)

ട്വന്റി 20 ലോകകപ്പ് സെമി ഫൈനലില്‍ ഇംഗ്ലണ്ടാണ് ഇന്ത്യയുടെ എതിരാളികള്‍. ഇന്ത്യന്‍ സമയം വ്യാഴാഴ്ച ഉച്ചയ്ക്ക് 1.30 മുതലാണ് മത്സരം ആരംഭിക്കുക. ഇംഗ്ലണ്ടിനെ തോല്‍പ്പിക്കാന്‍ കഠിന പ്രയത്‌നത്തിലാണ് ഇന്ത്യന്‍ താരങ്ങള്‍. ഏതാനും മാറ്റങ്ങളോടെയായിരിക്കും സെമി ഫൈനലില്‍ ഇന്ത്യ ഇറങ്ങുകയെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ദിനേശ് കാര്‍ത്തിക്കിന് പകരം റിഷഭ് പന്ത് ടീമില്‍ തുടരും.

അക്ഷര്‍ പട്ടേലിന് പകരം യുസ്വേന്ദ്ര ചഹലിനെയാണ് ടീമില്‍ പരിഗണിക്കുന്നത്. ഫ്‌ളാറ്റ് പിച്ചില്‍ ഇംഗ്ലണ്ടിനെ കറക്കി വീഴ്ത്താന്‍ ചഹലിന് സാധിക്കുമെന്നാണ് ഇന്ത്യയുടെ വിലയിരുത്തല്‍. ലോകകപ്പില്‍ ഇതുവരെ ഒരു കളിയിലും ചഹല്‍ ഇന്ത്യക്കായി പ്ലേയിങ് ഇലവനില്‍ ഇറങ്ങിയിട്ടില്ല. രവിചന്ദ്രന്‍ അശ്വിന്‍ ടീമില്‍ തുടരും.

സാധ്യത ഇലവന്‍: കെ.എല്‍.രാഹുല്‍, രോഹിത് ശര്‍മ, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, ഹാര്‍ദിക് പാണ്ഡ്യ, റിഷഭ് പന്ത്, രവിചന്ദ്രന്‍ അശ്വിന്‍, യുസ്വേന്ദ്ര ചഹല്‍, ബുവനേശ്വര്‍ കുമാര്‍, മുഹമ്മദ് ഷമി, അര്‍ഷ്ദീപ് സിങ്




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :