അനുബന്ധ വാര്‍ത്തകള്‍
- ആദ്യം ഇന്ത്യയുടെ പ്രദേശത്ത്, പിന്നീട് അത് ചൈനയുടെ ഭാഗത്തേയ്ക്ക് നീങ്ങി, ഗൽവാനിൽ ആക്രമണമുണ്ടായത് മൂന്ന് തവണ
- ആമസോൺ ഇന്ത്യയിൽ ഓൺലൈൻ മദ്യവിൽപനയിലേക്ക്
- രാഷ്ട്രീയ തീരുമാനങ്ങൾക്കായി കാത്തുനിൽക്കേണ്ട: പ്രകോപനമുണ്ടായാൽ തിരിച്ചടിക്കാൻ സേനകൾക്ക് നിർദേശം
- 2023 ലോകകപ്പ് കളിക്കാനാകുമെന്നാണ് വിശ്വാസം: ശ്രീശാന്ത്
- സൂര്യഗ്രഹണത്തിന് തുടക്കമായി ,കേരളത്തിൽ ഭാഗികം
ഇന്ത്യക്കാര്‍ക്കുള്ള പൗരത്വനിയമങ്ങളില്‍ നേപ്പാള്‍ മാറ്റം വരുത്തി
ഇന്ത്യക്കാര്‍ക്കുള്ള പൗരത്വനിയമങ്ങളില്‍ നേപ്പാള്‍ മാറ്റം വരുത്തി. ഇന്ത്യന്‍ യുവതികള്‍ നേപ്പാള്‍ പൗരനെ വിവാഹം ചെയ്താല്‍ ഏഴുവര്‍ഷം പൗരത്വത്തിനായി കാത്തിരിക്കണം എന്നതാണ് പുതിയ നിയമം. നേപ്പാള്‍ ആഭ്യന്തരമന്ത്രി രാം ബഹദൂര്‍ ഥാപ്പയാണ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യയില്‍ വിദേശരാജ്യങ്ങളില്‍ നിന്നുള്ളവര്‍ വിവാഹം കഴിച്ചാല്‍ പൗരത്വം ലഭിക്കുന്നതിന് ഏഴുവര്‍ഷത്തെ കാലാവധിയുണ്ട്. ഇതാണ് ഒരുകാരണമായി നേപ്പാള്‍ ചൂണ്ടിക്കാട്ടുന്നത്.
എന്നാല്‍ നേപ്പാളിന് എതിരായി ഇത്തരമൊരുനിയമം ഇന്ത്യയില്‍ ഇല്ല. ഇന്ത്യ നേപ്പാളിന് ചില പ്രത്യേക പരിഗണനകള്‍ നല്‍കിയിരുന്നു. ഭൂപടം മാറ്റിയതിനെ ചൊല്ലി ഇന്ത്യയും നേപ്പാളും ഇപ്പോള്‍ തര്‍ക്കത്തിലാണ്. ചൈനയുടെ സ്വാധീനം കൊണ്ടാണ് നേപ്പാള്‍ ഇത്തരം തീരുമാനങ്ങള്‍ എടുക്കുന്നതെന്നാണ് വിദഗ്ധര്‍ പറയുന്നത്.