2023 ലോകകപ്പ് കളിക്കാനാകുമെന്നാണ് വിശ്വാസം: ശ്രീശാന്ത്

അഭിറാം മ‌നോഹർ| Last Modified ഞായര്‍, 21 ജൂണ്‍ 2020 (13:16 IST)
7 വർഷത്തെ ക്രിക്കറ്റ് വിലക്കിന് ശേഷം അടുത്ത സീസണിൽ ക്രിക്കറ്റിലേക്ക് വരാനൊരുങ്ങുകയാണ് മലയാളി സൂപ്പർ താരം എസ് ശ്രീശാന്ത്. ഫിറ്റ്‌നസ് തെളിയിക്കുകയാണെങ്കിൽ അടുത്ത സീസണിൽ കേരളത്തിനായി ശ്രീശാന്ത് കളിക്കുമെന്ന് കഴിഞ്ഞ ദിവസം കേരളാ ക്രിക്കറ്റ് അസോസിയേഷൻ വ്യക്തമാക്കിയിരുന്നു. ഇപ്പോളിതാ തന്റെ ക്രിക്കറ്റിലേക്കുള്ള മടങ്ങിവരവിൽ ലോകകപ്പ് കൂടി ഇന്ത്യക്കായി കളിക്കാൻ സാധിക്കുമെന്ന് പ്രതീക്ഷ പ്രകടിപ്പിച്ചിരിക്കുകയാണ് ശ്രീശാന്ത്.

കഴിഞ്ഞ ദിവസം ഡെക്കാൻ ഹെറാൾഡീനോട് സംസാരിക്കവെയാണ് 2023ലെ ഏകദിന ലോകകപ്പ് തനിക്ക് കളിക്കാൻ സാധിക്കുമെന്ന് ശ്രീശാന്ത് അഭിപ്രായപ്പെട്ടത്. യാഥാർത്ഥ്യത്തിൽ നിന്നും അകലെ നിൽക്കുന്ന ചില ലക്ഷ്യങ്ങൾ ഏതൊരു അത്‌ലറ്റിനെയും പോലെ തനിക്കും ഉണ്ട്. അത്തരം ലക്ഷ്യങ്ങളില്ലെങ്കിൽ നിങ്ങൾ വെറും ഒരു സാധാരണക്കാരനായി തുടരും. 2023ലെ ലോകകപ്പിൽ ഇന്ത്യക്കായി കളിക്കാൻ കഴിയുമെന്നാണ് ഞാൻ കരുതുന്നത് ശ്രീശാന്ത് പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :