1. മറ്റുള്ളവ
  2. ആരോഗ്യം
  3. കൊറോണ വൈറസ്
  4. India covid updates

രാജ്യത്ത് 24 മണിക്കൂറിനിടെ 39,742 പേർക്ക് കൊവിഡ്, 535 മരണം

കൊവിഡ്
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 39,742 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 535 പേര്‍ മരിച്ചു. ഇതോടെ ആകെ മരണം 4,20,551 ആയി.
 
4,08,212 പേരാണ് വിവിധ സംസ്ഥാനങ്ങളിലായി ചികിത്സയിലുള്ളത്. 24 മണിക്കൂറിനിടെ 39,972 പേര്‍ രോഗമുക്തി നേടിയതോടെ ആകെ രോഗമുക്തരുടെ എണ്ണം 3,05,43,138 ആയി. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം ഇന്നലെ 51 ലക്ഷത്തിലധികം ഡോസ് വാക്‌സിനാണ് വിതരണം ചെയ്‌തത്. ഇതോടെ രാജ്യത്തെ ആകെ വാക്‌സിന്‍ വിതരണം 43.31 കോടിയായി.
അടുത്ത ലേഖനം
ആദ്യരാത്രിയില്‍ പാല്‍ കുടിക്കുന്നത് എന്തിനാണ്? പാലില്‍ എന്തൊക്കെ ചേര്‍ക്കണം?