ശാസ്താംകോട്ടയില്‍ നവവധുവിന്റെ മരണം: യുവജന കമ്മീഷന്‍ സ്വമേധയാ കേസെടുത്തു

ശ്രീനു എസ്| Last Modified ശനി, 24 ജൂലൈ 2021 (19:51 IST)
കൊല്ലം ശാസ്താംകോട്ടയില്‍ നവവധുവിനെ ഭര്‍ത്താവിന്റെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കേരള സംസ്ഥാന യുവജന കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. കുണ്ടറ പേരയം സ്വദേശി ദിവ്യയാണ് മരിച്ചത്. വിഷയത്തില്‍ ജില്ലാ പോലീസ് മേധാവിയുടെ സമഗ്രമായ റിപ്പോര്‍ട്ട് അടിയന്തരമായി നല്‍കാന്‍ യുവജന കമ്മീഷന്‍ അധ്യക്ഷ ചിന്താ ജെറോം ആവശ്യപെട്ടു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :