സാനിയ-അങ്കിത സഖ്യത്തെ പരാജയപ്പെടുത്തി ഉക്രെയ്‌ൻ സഹോദരിമാർ, ആഷ്‌ലി ബാർട്ടിയും പുറത്ത്, തുഴച്ചിലിൽ ഇന്ത്യൻ ടീം സെമിയിൽ

അഭിറാം മനോഹർ| Last Modified ഞായര്‍, 25 ജൂലൈ 2021 (11:23 IST)
നാലാം ഒ‌ളിംപിക്‌സിൽ മെഡൽ പ്രതീക്ഷയുമായെത്തിയ മിർസയ്ക്ക് തിരിച്ചടി. വനിതാ വിഭാഗം ഡബിൾസിൽ സാനിയ-അങ്കിത സഖ്യം ആദ്യ റൗണ്ടിൽ പുറത്തായി.

ഉക്രെയിനിന്റെ കിചെനോക് സഹോദരിമാരോട് 0-6, 7-6,10-8 സെറ്റുകൾക്കാണ് തോൽവി. ആദ്യ സെറ്റ് 6-0നും രണ്ടാം സെറ്റിൽ 5-3 ലീഡ് നേടിയതിനും ശേഷമായിരുന്നു സാനിയ-അങ്കിതാ സഖ്യത്തിന്റെ തോൽവി. അതേസമയം ലോക ഒന്നാം നമ്പർ വനിതാ ടെന്നീസ് താരമായ ആഷ്‌ലി ബാർട്ടി സിംഗിൾസ് വിഭാഗത്തിൽ ആദ്യ റൗണ്ടിൽ തന്നെ മടങ്ങി.

ഷൂട്ടിങ് താരങ്ങളും നിരാശപ്പെടുത്തിയപ്പോൾ അനായാസ വിജയവുമായി ആദ്യ റൗണ്ട് പിന്നിട്ട ബാഡ്‌മിന്റൺ താരം പിവി സിന്ധുവും സെമിഫൈനൽ യോഗ്യത നേടിയ ഇന്ത്യൻ സഖ്യവുമാണ് രാജ്യത്തിന് ആശ്വാസമായത്. ഒളിമ്പിക്‌സിലെ ഇന്ത്യയുടെ സ്വർണപ്രതീക്ഷ കൂടിയാണ് പിവി സിന്ധു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :