അയാൾ നിരാശപ്പെടുത്തി, ഏകദിനങ്ങളിൽ ഇനി അവസരം കിട്ടുമെന്ന് തോന്നുന്നില്ല: സെവാഗ്

അഭിറാം മനോഹർ| Last Updated: ഞായര്‍, 25 ജൂലൈ 2021 (10:20 IST)

ശ്രീലങ്കക്കെതിരായ ഏകദിന പരമ്പര ഇന്ത്യയുടെ സീനിയർ ടീമിൽ ഇടം ഉറപ്പിക്കാനുള്ള അവസരമായിരുന്നു പല താരങ്ങൾക്കും. . പൃഥ്വി ഷായും ഇഷാൻ കിഷനും ദീപക് ചാഹറും രാഹുൽ ചാഹറും സഞ്ജു സാംസണുമെല്ലാം ലഭിച്ച അവസരം മുതലാക്കിയപ്പോൾ മൂന്ന് അവസരവും കളഞ്ഞുകുളിച്ചിരിക്കുകയാണ് ഇന്ത്യൻ താരം മനീഷ് പാണ്ഡെ.

മറുഭാഗത്ത് വലിയ ടീമല്ല എന്നതും കാര്യമായ സമ്മർദ്ദം ഇല്ലാതിരുന്നിട്ടും
26, 37,11 എന്നിങ്ങനെയായിരുന്നു മൂന്ന് മത്സരങ്ങളിൽ മനീഷിന്റെ സ്കോർ. അതിനാൽ തന്നെ ശ്രീലങ്കക്കെതിരായ പരമ്പരയിൽ ഏറ്റവും നിരാശ സമ്മാനിച്ച ബാറ്റ്സ്മാൻ മനീഷ് പാണ്ഡെയാണെന്നാണ് മുൻ ഇന്ത്യൻ താരം വിരേന്ദർ സെവാഗ് പറയുന്നത്. ശ്രീലങ്കക്കെതിരായ ശരാശരി പ്രകടനം തൽക്കാലത്തേക്ക് എങ്കിലും പാണ്ഡെക്ക് ഏകദിന ടീമിലേക്കുള്ള വഴി അടക്കുമെന്നും സെവാ​ഗ് വ്യക്തമാക്കി.

ഇനി അടുത്തൊന്നും മനീഷ് പാണ്ഡെ ഏകദിനത്തിൽ ഇന്ത്യയ്ക്ക് വേണ്ടി കളിക്കില്ല.
സൂര്യകുമാർ യാദവും ഇഷാൻ കിഷനുമെല്ലാം അടിച്ചു തകർത്തിടത്താണ് പാണ്ഡെ നിറം മങ്ങിയത്. അതിനാൽ തന്നെ ഇനിയുള്ള മത്സരങ്ങളിൽ സൂര്യയേയും ഇഷാനെയുമെല്ലാമാവും പരിഗണിക്കുക എന്നും സെവാഗ് പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :