അനുബന്ധ വാര്‍ത്തകള്‍
- കര്‍ണാടകയില്‍ സജീവ കൊവിഡ് കേസുകളുടെ എണ്ണം 1000 കടന്നു
- സംസ്ഥാനത്ത് ഇത്തവണ തുലാവര്‍ഷത്തില്‍ 27 ശതമാനം അധിക മഴ ലഭിച്ചു
- പരമ്പരാഗത വസ്ത്രം ധരിച്ചില്ല; 22കാരിയെ കൊലപ്പെടുത്തി ഭര്‍ത്താവ്
- പുതുവര്‍ഷത്തില്‍ നേപ്പാളില്‍ വന്‍ ഭൂചലനം; റിക്ടര്‍ സ്കെയിലില്‍ 4.3 തീവ്രത രേഖപ്പെടുത്തി
- പത്തനംതിട്ടയില്‍ ഓണ്‍ലൈന്‍ റമ്മി കളിയിലൂടെ ഉണ്ടായ നഷ്ടം നികത്താന്‍ കവര്‍ച്ച നടത്തിയ യുവാവ് അറസ്റ്റിലായി
രാജ്യത്ത് കൊവിഡ് കേസുകള്‍ കുതിക്കുന്നു; പുതിയതായി റിപ്പോര്‍ട്ട് ചെയ്തത് 841 കേസുകള്‍
രാജ്യത്ത് കൊവിഡ് കേസുകള്‍ കുതിക്കുന്നു. പുതിയതായി റിപ്പോര്‍ട്ട് ചെയ്തത് 841 കേസുകളാണ്. ഇതോടെ സജീവ കൊവിഡ് കേസുകളുടെ എണ്ണം 4309 ആയി. കൂടാതെ മൂന്നുമരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കേരളം, കര്‍ണാടക, ബീഹാര്‍ എന്നിവിടങ്ങളില്‍ ഓരോ മരണം വീതമാണ് റിപ്പോര്‍ട്ട് ചെയ്തത്. കേന്ദ്ര ആരോഗ്യമന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.
അതേസമയം കര്‍ണാടകയില്‍ സജീവ കൊവിഡ് കേസുകളുടെ എണ്ണം 1000 കടന്നു. ബംഗളൂരു നഗരത്തിലാണ് കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. 517 പേര്‍ക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചത്. മൈസൂരില്‍ 83 പേര്‍ക്കും മാന്ധ്യയില്‍ 42 പേര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. കൊവിഡ് ബാധിതരില്‍ 943 പേരും വീടുകളിലാണ് ചികിത്സ തുടരുന്നത്.