പരമ്പരാഗത വസ്ത്രം ധരിച്ചില്ല; 22കാരിയെ കൊലപ്പെടുത്തി ഭര്‍ത്താവ്

സിആര്‍ രവിചന്ദ്രന്‍| Last Modified തിങ്കള്‍, 1 ജനുവരി 2024 (10:12 IST)
പരമ്പരാഗത വസ്ത്രം ധരിക്കാത്തതിന് 22കാരിയെ കൊലപ്പെടുത്തി ഭര്‍ത്താവ്. ഉത്തര്‍പ്രദേശിലെ അരസികേര താലൂക്കിലെ രാംപുര വില്ലേജിലാണ് സംഭവം. പൊലീസ് നല്‍കുന്ന വിവരം അനുസരിച്ച് 22കാരിയായ ജ്യോതിയാണ് മരിച്ചത്. ഭര്‍ത്താവ് ജീവന്‍ ആണ് യുവതിയെ കൊലപ്പെടുത്തിയത്. അരസികേരയിലെ തുണി ഫാക്ടറിയിലെ ജീവനക്കാരിയാണ് യുവതി. ഇതേഫാക്ടറിയില്‍ ജോലി ചെയ്യുന്നയാളാണ് പ്രതി. ഇവരുടേത് പ്രണയ വിവാഹമായിരുന്നു.

ഷോപ്പിങിനും പരിപാടികള്‍ക്കും പോകുമ്പോള്‍ യുവതി മോഡേണ്‍ വസ്ത്രം ധരിക്കുന്നതുമായി ബന്ധപ്പെട്ട് ഇരുവരും നിരന്തരം വഴക്കിടുമായിരുന്നു. യുവതിയെ കഴുത്തറുത്ത നിലയിലാണ് കണ്ടെത്തിയത്. പ്രതി ഒളിവിലാണ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :