സിആര്‍ രവിചന്ദ്രന്‍|
Last Modified തിങ്കള്‍, 1 ജനുവരി 2024 (10:41 IST)
സംസ്ഥാനത്ത് ഇത്തവണ തുലാവര്‍ഷത്തില്‍ 27 ശതമാനം അധിക
മഴ ലഭിച്ചു. 49.2 സെമീ മഴ ലഭിക്കേണ്ട സ്ഥാനത്ത് സംസ്ഥാനത്താകെ ശരാശരി ലഭിച്ചത് 62.48 സെമീ മഴയാണ്. ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത് പത്തനംതിട്ടയിലാണ്, 94 ശതമാനം അധികമായി ലഭിച്ചു. കണ്ണൂര്‍, വയനാട് ജില്ലകളില്‍ നാല് ശതമാനം വീതം മഴ കുറഞ്ഞു.
തിരുവനന്തപുരം- 52, ആലപ്പുഴ- 40, പാലക്കാട്- 40, കോട്ടയം-38, എറണാകുളം- 24, ഇടുക്കി- 18, തൃശൂര്‍- 14, കൊല്ലം- 14, മലപ്പുറം- 11, കാസര്‍ഗോഡ്- 10, കോഴിക്കോട്- 7 വീതം മഴ കൂടി. ഒക്ടോബര്‍ ഒന്ന് മുതല്‍ ഡിസംബര്‍ 31 വരെയുള്ള മൂന്ന് മാസമാണ് കേന്ദ്ര അന്തരീക്ഷ ശാസ്ത്രകേന്ദ്രം തുലാവര്‍ഷമായി കണക്കാക്കുന്നത്.