1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Covid India News

കര്‍ണാടകയില്‍ സജീവ കൊവിഡ് കേസുകളുടെ എണ്ണം 1000 കടന്നു

Covid
കര്‍ണാടകയില്‍ സജീവ കൊവിഡ് കേസുകളുടെ എണ്ണം 1000 കടന്നു. ബംഗളൂരു നഗരത്തിലാണ് കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. 517 പേര്‍ക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചത്. മൈസൂരില്‍ 83 പേര്‍ക്കും മാന്ധ്യയില്‍ 42 പേര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. കൊവിഡ് ബാധിതരില്‍ 943 പേരും വീടുകളിലാണ് ചികിത്സ തുടരുന്നത്. 
 
കര്‍ണാടക സംസ്ഥാനത്ത് പുതിയതായി രോഗം സ്ഥിരീകരിച്ചത് 229 പേര്‍ക്കാണ്. എന്നാല്‍ മരണം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 6.49 ശതമാനമാണ്. ഡിസംബര്‍ 15 മുതല്‍ സംസ്ഥാനത്ത് കൊവിഡ് മൂലം 13 മരണങ്ങളാണ് സ്ഥിരീകരിച്ചത്. 
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
രാജ്യത്ത് കൊവിഡ് കേസുകള്‍ കുതിക്കുന്നു; പുതിയതായി റിപ്പോര്‍ട്ട് ചെയ്തത് 841 കേസുകള്‍