അനുബന്ധ വാര്‍ത്തകള്‍
- തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ 400പേര്‍ക്ക് കോവിഡ് ടെസ്റ്റ് നടത്തി
- രണ്ടാം തരംഗത്തിൽ കൊവിഡിന്റെ മുഖ്യലക്ഷണം ശ്വാസതടസ്സം, 70 ശതമാനം രോഗികളും 40 വയസിന് മുകളിൽ
- കൊവിഡ് വ്യാപനം: വിപണിയിലും തകർച്ച, നിക്ഷേപകർക്ക് നഷ്ടമായത് ആറ് ലക്ഷം കോടി
- തൃശൂര്‍ പൂരം: മെഡിക്കല്‍ വിദഗ്ധ സമിതിയുടെ തീരുമാനം അംഗീകരിക്കുമെന്ന് ദേവസ്വങ്ങള്‍
- തൃശൂര്‍ പൂരം: മെഡിക്കല്‍ വിദഗ്ധ സമിതിയെ ചുമതലപ്പെടുത്തി; ഇന്നുതന്നെ ശുപാര്‍ശ സമര്‍പ്പിക്കും
രാജ്യത്തെ 78.58 ശതമാനം പുതിയ രോഗികളും കേരളം ഉള്‍പ്പെട്ട പത്തുസംസ്ഥാനങ്ങളില്
രാജ്യത്തെ 78.58 ശതമാനം പുതിയ കൊവിഡ് രോഗികളും കേരളം ഉള്‍പ്പെട്ട പത്തുസംസ്ഥാനങ്ങളില്. മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, ഡല്‍ഹി, കര്‍ണാടക, കേരളം, ചത്തീസ്ഗഡ്, മധ്യപ്രദേശ്, തമിഴ്നാട്, ഗുജറാത്ത്, രാജസ്ഥാന് എന്നീ 10 സംസ്ഥാനങ്ങളിലാണ് പുതിയ രോഗികളുടെ 78.58 ശതമാനവും. കൂടാതെ 20 സംസ്ഥാനങ്ങളില്‍ പ്രതിദിന രോഗബാധിതരുടെ എണ്ണത്തില്‍ വര്‍ധനവുണ്ട്.
86.00% ആണ് രാജ്യത്തെ രോഗമുക്തി നിരക്ക്. അതേസമയം കഴിഞ്ഞ 24 മണിക്കൂറില്‍ 10 സംസ്ഥാനങ്ങള്‍/ കേന്ദ്ര ഭരണ പ്രദേശങ്ങളില്‍ ഒരു കോവിഡ് മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ലഡാഖ്, നാഗാലാന്‍ഡ്, ത്രിപുര, സിക്കിം, മിസോറാം, മണിപ്പൂര്‍, ദാദ്ര& നഗര്‍ ഹവേലി, ദാമന്‍& ദിയു, ലക്ഷദ്വീപ്, ആന്‍ഡമാന്‍& നിക്കോബാര്‍ ദ്വീപ്, അരുണാചല്‍പ്രദേശ് എന്നിവയാണവ.