അഭിറാം മനോഹർ|
Last Modified തിങ്കള്‍, 19 ഏപ്രില്‍ 2021 (15:27 IST)
രാജ്യത്തെ കടുത്ത പ്രതിസന്ധിയിലേക്ക് തള്ളിവിടുന്ന കൊവിഡ് രണ്ടാം തരംഗത്തിൽ കൂടുതൽ കേസുകളിൽ രോഗലക്ഷണമായി കാണപ്പെടുന്നത് ശ്വാസതടസ്സമെന്ന്
ഐസിഎംആർ ഡയറക്‌ടർ ബൽറാം ഭാർഗവ. കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് തീവ്രലക്ഷണങ്ങൾ ഇക്കുറി അധികമില്ല. എന്നാൽ രോഗികളിൽ ശ്വാസതടസ്സം കൂടുതലായി കണ്ടുവരുന്നു. ബൽറാം ഭാർഗവ പറഞ്ഞു.
രോഗത്തിന്റെ തുടക്കത്തിൽ വരണ്ടചുമ,പേശിവേദന,തലവേദന എന്നിവയാണ് രോഗലക്ഷണമായി കാണപ്പെടുന്നത്. അതേസമയം രണ്ട് കൊവിഡ് തരംഗത്തിലും 40ൽ കൂടുതൽ പ്രായമായവർക്കാണ് വൈറസ് അധികമായി ബാധിക്കുന്നത്. മൊത്തം കേസുകളിൽ 70 ശതമാനമാണിതെന്നും ഭാർഗവ പറഞ്ഞു.