രാജ്യത്ത് 24 മണിക്കൂറിനിടെ 81,466 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; കഴിഞ്ഞ ഒക്ടോബറിനു ശേഷമുള്ള ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്ക്

ശ്രീനു എസ്| Last Modified വെള്ളി, 2 ഏപ്രില്‍ 2021 (10:24 IST)
രാജ്യത്ത് 24 മണിക്കൂറിനിടെ 81,466 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ഒക്ടോബറിനു ശേഷമുള്ള ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്കാണിത്. കൂടാതെ 467 പേരുടെ മരണം കൊവിഡ് മൂലമാണെന്ന് കഴിഞ്ഞ മണിക്കൂറുകളില്‍ സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് ആകെ കൊവിഡ് ബാധിതരായവരുടെ എണ്ണം 1,23,03,131 ആയിട്ടുണ്ട്.

രാജ്യത്ത് കൊവിഡ് മൂലം മരണപ്പെട്ടവരുടെ ആകെ എണ്ണം 1,63,396 ആയി ഉയര്‍ന്നു. നിലവില്‍ കൊവിഡ് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 6,14,696 ആയിട്ടുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :