പാലക്കാട് ഗ്യാസ്ടാങ്കറും ചരക്കു ലോറിയും കൂട്ടിയിടിച്ച് അപകടം: ഒരാള്‍ മരണപ്പെട്ടു

ശ്രീനു എസ്| Last Modified വെള്ളി, 2 ഏപ്രില്‍ 2021 (09:56 IST)
പാലക്കാട് ഗ്യാസ്ടാങ്കറും ചരക്കു ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരണപ്പെട്ടു. ചരക്കുലോറിയുടെ ഡ്രൈവറാണ് മരണപ്പെട്ടത്. തമിഴ്‌നാട്ടില്‍ നിന്ന് കോഴിക്കോട്ടേക്ക് പോകുകയായിരുന്നു ലോറി. മംഗലാപുരത്തുനിന്ന് കേരളത്തിലേക്ക് വന്നതാണ് ടാങ്കര്‍. സംഭവത്തില്‍ ലോറി കത്തി നശിച്ചു.

ടാങ്കറിലേക്ക് തീ പടരാത്തത് വന്‍ ദുരന്തം ഒഴിവായി. പ്രദേശവാസികള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. മുന്‍കരുതലുകള്‍ തുടരുന്നതായി അഗ്നിശമനസേന അറിയിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :