അനുബന്ധ വാര്‍ത്തകള്‍
- ഇന്ത്യയുമായുള്ള വ്യാപാരബന്ധം പുനഃസ്ഥാപിക്കില്ല: പാകിസ്ഥാൻ
- ഇലോൺ മസ്ക്കിന്റെ സാറ്റലൈറ്റ് ഇന്റർനെറ്റ് ഇന്ത്യയിൽ വിലക്കിയേക്കും
- ന്യൂയോര്‍ക്കില്‍ 21വയസിനു മുകളില്‍ പ്രായമുള്ളവര്‍ക്ക് ഇനി കഞ്ചാവ് പൊതു ഇടങ്ങളില്‍ ഉപയോഗിക്കാം
- സംസ്ഥാനത്ത് പുതുതായി കൊവിഡ് സ്ഥിരീകരിച്ചത് 16 ആരോഗ്യപ്രവര്‍ത്തകര്‍ക്ക്
- നിയമസഭാ തിരഞ്ഞെടുപ്പ്: എറണാകുളം ജില്ലയില്‍ ലഭിച്ചത് 15452 പരാതികള്‍
ഇന്ത്യയുമായുള്ള വ്യാപാരബന്ധം: തീരുമാനം പാക് മന്ത്രിസഭ തള്ളി
ഇന്ത്യയുമായുള്ള വ്യാപാരബന്ധം പുനഃസ്ഥാപിക്കില്ലെന്ന് പാക്കിസ്ഥാന്. ജമ്മുകശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിനു പിന്നാലെയാണ് വ്യാപാരബന്ധം പാക്കിസ്ഥാന് റദ്ദാക്കിയത്. 20 മാസങ്ങള്‍ പിന്നിടുമ്പോള്‍ പാക്കിസ്ഥാന് വ്യാപാരബന്ധം പുനഃസ്ഥാപിക്കുന്നുവെന്ന വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ സാമ്പത്തികകാര്യ സമിതിയുടെ ഈ തീരുമാനം മന്ത്രിസഭ തള്ളി.
കൊവിഡ് ബാധയില്‍ നിന്ന് വേഗം സുഖം പ്രാപിക്കട്ടെയെന്നാശംസിച്ച് പാക് പ്രധാനമന്ത്രിക്ക് ഇന്ത്യന്‍ പ്രധാനമന്ത്രി കത്തെഴുതിയിരുന്നു. പിന്നീട് പാക് ദേശീയ ദിനത്തില്‍ മോദി ആശംസ നേരുകയും ചെയ്തിരുന്നു. മറുപടിയായി ഇന്ത്യക്കും പാക്കിസ്ഥാനും ഇടയിലുള്ള വിഷയങ്ങള്‍ പരിഹരിക്കണം എന്ന് ആവശ്യപ്പെട്ടിരുന്നു.