'ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍' ആമസോണ്‍ പ്രൈമിലേക്ക്, സ്ട്രീമിംഗ് ആരംഭിച്ചു !

കെ ആര്‍ അനൂപ്| Last Modified വെള്ളി, 2 ഏപ്രില്‍ 2021 (09:29 IST)

സുരാജ് വെഞ്ഞാറമൂട്, നിമിഷ സജയന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തി വിജയം നേടിയ ചിത്രമാണ് 'ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍'. പുതുതായി ആരംഭിച്ച സ്ട്രീമിംഗ് പ്ലാറ്റ്ഫോമായ നീ സ്ട്രീമിലൂടെയാണ് സിനിമ പ്രദര്‍ശനത്തിനെത്തിയത്. ഇപ്പോളിതാ ചിത്രം ആമസോണ്‍ പ്രൈമിലും റിലീസ് ചെയ്തിരിക്കുകയാണ്. ഇന്ന് മുതല്‍ (ഏപ്രില്‍ 2) 'ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍' ആമസോണിലും കാണാം.

കിലോമീറ്റേഴ്‌സ് ആന്‍ഡ് കിലോമീറ്റേഴ്‌സ്' എന്ന ചിത്രത്തിനു ശേഷം ജിയോ ജോബി സംവിധാനം ചെയ്യുന്ന ചിത്രംകൂടിയാണിത്.തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിനു ശേഷം സുരാജ് വെഞ്ഞാറമൂടും നിമിഷ സജയനും ഭാര്യ ഭര്‍ത്താക്കന്മാരായി എത്തുന്ന സിനിമയെന്ന പ്രത്യേകതകൂടിയുണ്ട് ഇതിന്.ജനുവരി 15 നാണ് സിനിമ റിലീസ് ചെയ്തത്. ചിത്രത്തില്‍ സുരാജ് വെഞ്ഞാറമൂടും നിമിഷ സജയനും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :