1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. India covid update news

24മണിക്കൂറിനിടെ 59,118 പേര്‍ക്ക് രാജ്യത്ത് കൊവിഡ്; മരണം 257

India
കഴിഞ്ഞ 24മണിക്കൂറിനിടെ 59,118 പേര്‍ക്ക് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചു. കൂടാതെ 257 പേരുടെ മരണം കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. അതേസമയം കഴിഞ്ഞ മണിക്കൂറുകള്‍ക്കിടെ 32,987 പേര്‍ രോഗമുക്തി നേടുകയും ചെയ്തിട്ടുണ്ട്. 
 
ഇതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 1,18,46,652 ആയിട്ടുണ്ട്. രാജ്യത്ത് രോഗം മൂലം മരണപ്പെട്ടത് 1,60,949 പേരാണ്. നിലവില്‍ രോഗം മൂലം ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 4,21,066 ആണ്.
അടുത്ത ലേഖനം
അഞ്ചു വര്‍ഷവും മണ്ഡലത്തില്‍ തന്നെ ഉണ്ടാവും, ദേശാടനപക്ഷികളെ പോലെ മണ്ഡലങ്ങള്‍ മാറി മാറി പോകില്ല: കുമ്മനം