ശ്രീനു എസ്|
Last Modified വെള്ളി, 26 മാര്‍ച്ച് 2021 (09:15 IST)
രാജ്യത്ത് കര്‍ഷകര്‍ ആഹ്വാനം ചെയ്ത ഭാരത്ബന്ദ് ആരംഭിച്ചു. രാവിലെ ആറുമണിമുതല്‍ വൈകുന്നേരം ആറുമണിവരെയാണ് ബന്ദ്. അതേസമയം തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളെ ഭാരത്ബന്ദ് ബാധിക്കില്ല. വിവിധ ട്രേഡ് യൂണിയനുകളും രാഷ്ട്രീയ പാര്‍ട്ടികളും ബന്ദിന് ഐക്യദാര്‍ഢ്യം പ്രഖ്യപിച്ചിട്ടുണ്ട്.
റോഡും റെയില്‍ ഗതാഗതവും തടയും. കേരളത്തില്‍ തിരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ ബന്ദ് ഇല്ല. പ്രതിഷേധം തുടങ്ങിയ ശേഷം ഇത് രണ്ടാം തവണയാണ് കര്‍ഷകര്‍ ഭാരത് ബന്ദ് നടത്തുന്നത്.