അഞ്ചു വര്‍ഷവും മണ്ഡലത്തില്‍ തന്നെ ഉണ്ടാവും, ദേശാടനപക്ഷികളെ പോലെ മണ്ഡലങ്ങള്‍ മാറി മാറി പോകില്ല: കുമ്മനം

ശ്രീനു എസ്| Last Updated: വെള്ളി, 26 മാര്‍ച്ച് 2021 (09:47 IST)
നേമം മണ്ഡലത്തിന്റെ വികസന മോഹങ്ങള്‍ സാക്ഷാല്‍ക്കരിക്കാന്‍ അഞ്ചു വര്‍ഷവും മണ്ഡലത്തില്‍ ഉണ്ടാകുമെന്നും ദേശാടനപക്ഷികളെ പോലെ മണ്ഡലങ്ങള്‍ മാറി മാറി പോകില്ലെന്നും നേമത്തെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന്‍. നിയമസഭയെ ശ്രീകോവില്‍ പോലെ ആദരിക്കും. പൊതു മുതല്‍ നശിപ്പിക്കില്ല. മണ്ഡലത്തിലെ കൈത്തറി ,കരകൗശലം, കയര്‍ തുടങ്ങിയ അടിസ്ഥാന തൊഴില്‍ മേഖലകളെ വളര്‍ത്താന്‍ സമഗ്ര പദ്ധതി ആവിഷ്‌കരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

നേമം മണ്ഡലത്തിലെ ജൈവ വൈവിധ്യ സങ്കേതമായ വെള്ളായണിയെ സംരക്ഷിക്കും. മേലാംകോട് വാര്‍ഡ് കൗണ്‍സിലര്‍ ശ്രീദേവി , നേമം മണ്ഡലം പ്രസിഡന്റ് പാപ്പനംകോട് സജി, ജനറല്‍ സെക്രെട്ടറി കൃഷ്ണകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :