1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. India covid update news

രാജ്യത്ത് 24മണിക്കൂറിനിടെ 12,194 പേര്‍ക്ക് കൊവിഡ്; മരണം 92

India Covid
രാജ്യത്ത് 24മണിക്കൂറിനിടെ 12,194 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കൂടാതെ രോഗം മൂലം 92 പേരുടെ മരണവും സ്ഥിരീകരിച്ചിട്ടുണ്ട്. ഇത് ഇന്ന് രാവിലെ 8മണിവരെയുള്ള കണക്കാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിതരുടെ ആകെ എണ്ണം 1,09,04,940 ആയിട്ടുണ്ട്. കൊവിഡ് മൂലം മരണപ്പെട്ടവരുടെ എണ്ണം 1,55,642 ആയിട്ടുണ്ട്.
 
നിലവില്‍ രോഗബാധിതരായി രാജ്യത്ത് തുടരുന്നത് 1,37,567 പേരാണ്. അതേസമയം ഇന്ത്യ രണ്ടാമത്തെ ഡോസ് കൊവിഡ് വാക്‌സിനേഷന്‍ ആരംഭിച്ചിട്ടുണ്ട്. ആദ്യ ഡോസ് സ്വീകരിച്ച് 28ദിവസം കഴിഞ്ഞവര്‍ക്കാണ് രണ്ടാമത്തെ ഡോസ് നല്‍കുന്നത്. ഇതുവരെ 82,63,858 പേരാണ് വാക്‌സിന്‍ സ്വീകരിച്ചത്. 
About Writer
ശ്രീനു എസ്
അടുത്ത ലേഖനം
ഗുസ്തി കേന്ദ്രത്തില്‍ അഞ്ചുപേരെ വെടിവെച്ചു കൊലപ്പെടുത്തിയ പ്രതി പിടിയില്‍