'നിങ്ങള്‍ ബിജെപിയില്‍ നിന്ന് പണം വാങ്ങു, എന്നിട്ട് ടിഎംസിക്ക് വോട്ട് ചെയ്യു': അഭിഷേക് ബാനര്‍ജി

ശ്രീനു എസ്| Last Updated: ഞായര്‍, 14 ഫെബ്രുവരി 2021 (10:33 IST)
ബിജെപിയില്‍ നിന്ന് പണം വാങ്ങിയ ശേഷം ടിഎംസിക്ക് വോട്ട് ചെയ്യാന്‍ ആഹ്വാനവുമായി മമത ബാനര്‍ജിയുടെ അനന്തരവനും തൃണമൂല്‍ കോണ്‍ഗ്രസ് എംപിയുമായി അഭിഷേക് ബാനര്‍ജി. ബിജെപി പണം നല്‍കി വോട്ടര്‍മാരെ സ്വാധിനിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. പണം നല്‍കി വോട്ടര്‍മാരെ വാങ്ങാമെന്നാണ് അവര്‍ വിചാരിക്കുന്നത്. തൊണ്ടയില്‍ മുറിവേറ്റാല്‍ പോലും താന്‍ ബംഗാളിനും മമതയ്ക്കും ജയ് വിളിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സൗത്ത് കൊല്‍ക്കത്തയിലെ ഒരു റാലിയില്‍ പങ്കെടുക്കവെയാണ് അഭിഷേക് ബാനര്‍ജി ഇക്കാര്യം പറഞ്ഞത്. അടുത്ത 50 വര്‍ഷത്തേക്ക് തൃണമൂല്‍ ബംഗാള്‍ ഭരിക്കുമെന്നും അദ്ദേഹം പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :