1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. India covid update

രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം 43ലക്ഷം കടന്നു

Covid
ഇന്ത്യയില്‍ കോവിഡ് രോഗികളുടെ എണ്ണം 43 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 89,706 പേര്‍ക്ക് കൊവിഡ് രോഗം സ്ഥിരീകരിച്ചതോടെ ആകെ രോഗികളുടെ എണ്ണം നിലവില്‍ 43,70,129 ആയി. അതേസമയം 24 മണിക്കൂറിനിടെ 1,115 പേരാണ് രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചത്. 
 
രാജ്യത്ത് കൊവിഡ് മരണ സംഖ്യ 73,890 ആയിട്ടുണ്ട്. വിവിധ സംസ്ഥാനങ്ങളിലായി 8,97,394 പേരാണ് ചികിത്സയില്‍ കഴിയുന്നത്. 33,98,845 പേര്‍ രോഗമുക്തരായിട്ടുണ്ട്.
About Writer
ശ്രീനു എസ്