പബ്ജി തിരിച്ചെത്തിയേക്കും, ആപ്പ് ദക്ഷിണകൊറിയൻ കമ്പനി തിരികെ വാങ്ങി

വെബ്ദുനിയ ലേഖകൻ| Last Updated: ബുധന്‍, 9 സെപ്‌റ്റംബര്‍ 2020 (11:43 IST)
രാജ്യത്ത് വൈറലായി മാറുകയും ചൈനീസ് ബന്ധത്തെ തുടർന്ന് കേന്ദ്ര ഐടി മന്ത്രാലയം നിരോധിയ്കുകയും ചെയ്ത പബ്ജി ഗെയിം ഇന്ത്യയിൽ തിരികെയെത്തിയേക്കും. പബ്ജിയുടെ മൊബൈൽ ആപ്പ് ടെൻസന്റ് ഗെയിംസിൽനിന്നും ഉടമസ്ഥരായ ദക്ഷിണ കൊറിയൻ കമ്പനി പബ്ജി കോർപ്പറേഷൻ തിരിച്ചെടുത്തു. ഇന്ത്യയിലെ ഗെയിം വിതരണത്തിൽ ഇനി ടെൻസെന്റിന് യാതൊരു പങ്കും ഉണ്ടകില്ല എന്നും പബ്ജി കോർപ്പറേഷൻ നേരിട്ടായിരിയ്ക്കും ഇന്ത്യയിൽ ഗെയിം നിയന്ത്രിയ്ക്കുക എന്നു കമ്പനി വാർത്താ കുറിപ്പിലുടെ അറിയിച്ചു.

ഇന്ത്യന്‍ നിയമം അനുസരിച്ച്‌ തന്നെ വീണ്ടും രാജ്യത്ത് ഗെയിം പ്രവര്‍ത്തിപ്പിക്കാന്‍ സര്‍ക്കാരുമായി പൂര്‍ണമായും സഹകരിക്കും എന്നാണ് പബ്ജി കോർപ്പറേഷ വ്യക്തമാക്കിയിരിയ്ക്കുന്നത്. 'സ്വകാര്യതയെ മുന്‍നിര്‍ത്തി ഇന്ത്യന്‍ സര്‍ക്കാര്‍ കൈക്കൊണ്ട തീരുമാനങ്ങള്‍ പബ്ജി കോര്‍പ്പറേഷന്‍ പൂര്‍ണമായും അംഗീകരിക്കുന്നു. ഉപയോക്താക്കളുടെ സ്വകാര്യവിവരങ്ങളുടെ സുരക്ഷയും കമ്പനിയ്ക്കും പ്രധാനമാണ്.

ഇന്ത്യന്‍ നിയമം അനുസരിച്ച്‌ വീണ്ടും രാജ്യത്ത് ഗെയിം പ്രവര്‍ത്തിപ്പിക്കാന്‍ സര്‍ക്കാരുമായി പൂര്‍ണമായും സഹകരിക്കും. പുതിയ സാഹചര്യം കണക്കിലെടുത്ത് ടെന്‍സന്റ് ഗെയിംസിന് ഇന്ത്യയില്‍ പബ്ജിയുമായി ബന്ധപ്പെട്ട അധികാരങ്ങള്‍ ഉണ്ടായിരിക്കില്ല. പബ്ജി കോര്‍പ്പറേഷൻ വ്യക്തമാക്കി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :