കുറഞ്ഞ വിലയിൽ 10 കോടി സ്മാർട്ട്ഫോണുകൾ പുറത്തിറക്കാൻ ജിയോ !

വെബ്ദുനിയ ലേഖകൻ| Last Updated: ബുധന്‍, 9 സെപ്‌റ്റംബര്‍ 2020 (11:14 IST)
മുംബൈ: കുറഞ്ഞ വിലയിൽ 10 കോടി സ്മാർട്ട്ഫോണുകൾ വിപണിയിലിറക്കാൻ റിലയൻസ് ജിയോ തയ്യാറെടുക്കുന്നതായി് റിപ്പോർട്ടുകൾ. റിലയൻസിന്റെ ടെലികോം യൂണിറ്റ് ഡിസൈൻ ചെയ്യുന്ന മറ്റു കമ്പനികൾ വഴി നിർമ്മിച്ചായിരിയ്ക്കും വിൽപ്പനയ്ക്കെത്തിയ്ക്കുക. സ്മാർട്ട്ഫോണുകൾ 2020 ഡിസംബറോടെയോ അടുത്ത വർഷം തുടക്കത്തിലോ പ്രത്യേക ഡാറ്റ പായ്ക്കുകൾ ഉൾപ്പടുത്തി വിപണിയിൽ അവതരിപ്പിയ്ക്കും എന്ന് ബിസിനസ്സ് സ്റ്റാൻഡേർഡ് റിപ്പോർട്ട് ചെയ്യുന്നു.

ആൻഡ്രോയിഡ് പ്ലാറ്റ്ഫോമിൽ പ്രവർത്തിയ്ക്കുന്ന സ്മാർട്ട്ഫോണുകളായിരിയ്ക്കും ഇത്. റിലയൻസിൽ 4,500 കോടി നിക്ഷേപം നടത്തുമെന്ന് കഴിഞ്ഞ ജൂലൈയിൽ തന്നെ പ്രഖ്യാപിച്ചിരുന്നു. 4ജി, 5ജി സ്മാര്‍ട്ട്‌ഫോണുകള്‍ക്കായി വിലകുറഞ്ഞ ആന്‍ഡ്രോയ്ഡ് ഓപ്പറേറ്റിങ് സിസ്റ്റം വികസിപ്പിപ്പിയ്ക്കും എന്ന് നേരത്തെ മുകേഷ് അംബാനിയും വ്യക്തമാക്കിയിരുന്നു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :