ബംഗ്ലാവ് ഇന്നുതന്നെ പൊളിയ്ക്കും എന്ന് മുംബൈ കോർപ്പറേഷൻ, കങ്കണ മുംബൈയിലേയ്ക്ക് തിരിച്ചു, വീഡിയൊ

വെബ്ദുനിയ ലേഖകൻ| Last Modified ബുധന്‍, 9 സെപ്‌റ്റംബര്‍ 2020 (12:03 IST)
മുംബൈ: നടി റണാവത്തിന്റെ ബംഗ്ലാവിലെ അനധികൃത നിർമ്മാണങ്ങൾ ഇന്നുതന്നെ പൊളിച്ചുനിക്കുമന്നെ ബൃഹൻ മുംബൈ കോർപ്പറേഷൻ. അനധികൃത നിർമ്മാണത്തിൽ കങ്കണയ്ക്ക് നൽകിയ നോട്ടിസിൽ താരം നൽകിയ മറുപടി തൃപ്തികരമല്ല എന്ന് ചുണ്ടിക്കാട്ടിയാണ് കോർപ്പറേഷന്റെ നടപടി. ശിവസേനയും കങ്കണയും തമ്മിൽ വാക്‌പോര് രൂക്ഷമായതിന് പിന്നാലെയാണ് കോർപ്പറേഷന്റെ നടപടി.

ബാന്ദ്രയിലെ ബംഗ്ലാവില്‍ അനധികൃത നിര്‍മാണം നടത്തിയെന്നു കാണിച്ച്‌ ഇന്നലെയാണ് കോര്‍പ്പറേഷന്‍ കങ്കണയ്ക്കു നോട്ടീസ് നല്‍കിയത്. ശിവസേന നേതാക്കളുമായുള്ള ങ്കങ്കണയുടെ തർക്കം മുർച്ഛിച്ചതിന് പിന്നാലെ ശിവസേന ഭരിയ്ക്കുന്ന കോർപ്പറേഷൻ ഇത്തരമൊരു നടപടി സ്വീകരിയ്ക്കുന്നത് അധികാര ദുർവിനിയോഗമാണ് എന്ന് കങ്കണയുടെ അഭിഭാഷകന്‍ നല്‍കിയ മറുപടിയിൽ ആരോപണം ഉന്നയിച്ചിരുന്നു. .

നോട്ടീസ് ലഭിച്ചിട്ടും ബംഗ്ലാവില്‍ അനധികൃത നിര്‍മാണം തുടര്‍ന്നതായി കോര്‍പ്പറേഷന്‍ ആരോപിയ്ക്കുന്നു. ഈ പശ്ചാത്തലത്തില്‍ ഇന്നുതന്നെ കെട്ടിടം പൊളിക്കും എന്നാണ് കോർപ്പറേഷൻ ഉദ്യോഗസ്ഥരുടെ നിലപാട്. ഇതോടെ ഹിമാചലിൽനിന്നും കങ്കണ മുംബൈയിലേയ്ക്ക് തിരിച്ചു. മുംബൈയെ പാക് അധീന കശ്മീരിനോട് ഉപമിച്ചതിനെ തുടർന്നാണ് ശിവസേന നേതാക്കൾ കങ്കണയ്ക്കെതിരെ രംഗത്തെത്തിയത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :