അനുബന്ധ വാര്‍ത്തകള്‍
- ബലാക്കോട്ട് ജെയ്ഷെ കേന്ദ്രങ്ങൾ തകർക്കാൻ ഉപയോഗിച്ച സ്പൈ ബോബുകളുടെ ശേഖരം വർധിപ്പിയ്ക്കാൻ ഇന്ത്യ
- പതഞ്ജലി മലക്കം മറിഞ്ഞു - ‘ഞങ്ങള്‍ കൊറോണയ്ക്ക് മരുന്ന് കണ്ടുപിടിച്ചിട്ടേയില്ല’ !
- തമിഴ് നാട്ടിൽ ഇന്ന് 3943 പേർക്ക് കൊവിഡ്, തമിഴ്നാട് ഉന്നത വിദ്യാഭ്യാസ മന്ത്രിക്കും കൊവിഡ്
- ഇന്ത്യന്‍ ടെലിവിഷന്‍ ചാനലുകളും വെബ്സൈറ്റുകളും ചൈന നിരോധിച്ചു
- സംസ്ഥാനത്ത് ഇന്ന് 131 പേർക്ക് കൊവിഡ്, 19 പുതിയ ഹോട്ട്സ്പോട്ടുകൾ
രാജ്യത്ത് കഴിഞ്ഞമാസം കൊവിഡ് രോഗികളുടെ എണ്ണവും മരണവും ഇരട്ടിച്ചു; ജൂണില്‍ മാത്രം മരണപ്പെട്ടത് പന്ത്രണ്ടായിരത്തോളം പേര്
രാജ്യത്ത് കഴിഞ്ഞമാസം കൊവിഡ് രോഗികളുടെ എണ്ണവും മരണവും ഇരട്ടിച്ചതായി റിപ്പോര്‍ട്ട്. പന്ത്രണ്ടായിരത്തോളം പേരാണ് രോഗംമൂലം ജൂണില്‍ മാത്രം മരണപ്പെട്ടത്. ഇതുതുടര്‍ന്നാല്‍ ജൂലൈ മാസം അവസാനിക്കുമ്പോള്‍ രോഗികളുടെ എണ്ണം പത്തുലക്ഷം കടക്കുമെന്നാണ് കരുതുന്നത്. മരണം മുപ്പതിനായിരവും കഴിയും. ഓരോ അഞ്ചുദിവസവും കഴിയുമ്പോള്‍ ഒരു ലക്ഷം രോഗികളെന്ന കണക്കിലാണ് ഇപ്പോള്‍ രോഗികളുടെ എണ്ണം വര്‍ധിക്കുന്നത്.
അതേസമയം രാജ്യത്ത് കൊവിഡ് മരണം 17000കടന്നു. രോഗികള്‍ ആറുലക്ഷത്തോട് അടുക്കുകയാണ്. നിലവില്‍ 215125 പേരാണ് രാജ്യത്ത് ചികിത്സയിലുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 418പേര്‍ക്കാണ് ജീവന് നഷ്ടമായത്. 18522പേര്‍ക്ക് പുതിയതായി രോഗം സ്ഥിരീകരിക്കുകയും ചെയ്തു.