1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. 3943 new covid cases in TN

തമിഴ് നാട്ടിൽ ഇന്ന് 3943 പേർക്ക് കൊവിഡ്, തമിഴ്‌നാട് ഉന്നത വിദ്യാഭ്യാസ മന്ത്രിക്കും കൊവിഡ്

തമിഴ്‌നാട്
ചെന്നൈ: തമിഴ് നാട്ടിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി കെപി അൻപഴകൻ അടക്കം 3,943 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ തമിഴ്‌നാട്ടിൽ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 90,167 ആയി ഉയർന്നു. 38,889 ആക്‌ടീവ് കേസുകളാണ് സംസ്ഥാനത്തുള്ളത്. ഇന്ന് 60 പേർ കൂടി മരണപ്പെട്ടതോടെ സംസ്ഥാനത്തെ കൊവിഡ് മരണങ്ങളുടെ എണ്ണം 1201 ആയി.50,074 പേരാണ് ഇതുവരെയായി രോഗമുക്തരായത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 6 പേർ കേരളത്തിൽ നിന്നും എത്തിയവരാണ്.
 
അതേസമയം മന്ത്രി അൻപഴകന്റെ ആരോഗ്യനില തൃപ്‌തികരമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ഒരാഴ്ചയായി നിരീക്ഷണത്തില്‍ ആയിരുന്ന മന്ത്രി കൊവിഡ് ലക്ഷണങ്ങൾ പ്രകടിപ്പിച്ചിരുന്നില്ല.ഉന്നത വിദ്യാഭ്യാസം, സാങ്കേതിക വിദ്യാഭ്യാസം, ഇലക്ട്രോണിക്‌സ്, സയന്‍സ് ആന്‍ഡ് ടെക്‌നോളജി എന്നീ വകുപ്പുകളുടെ ചുമതലയുള്ള മന്ത്രിയാണ് അന്‍പഴകന്‍.
About Writer
അഭിറാം മനോഹർ
അടുത്ത ലേഖനം
കൊവിഡ് പ്രതിരോധത്തിനായി 1 കോടി രൂപ ശശി തരൂര്‍ ശ്രീചിത്രാ ഇന്‍സ്റ്റിറ്റ്യൂട്ടിന് നല്‍കിയെന്നത് വ്യാജ പ്രചരണം: ശശിതരൂര്‍ മാപ്പ് പറയണമെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ എസ് സുരേഷ്