ശ്രീനു എസ്|
Last Updated:
ചൊവ്വ, 30 ജൂണ്‍ 2020 (19:02 IST)
ഇന്ത്യന്‍ ടെലിവിഷന്‍ ചാനലുകളും വെബ്‌സൈറ്റുകളും
ചൈന നിരോധിച്ചു. സുരക്ഷാ കാരണങ്ങള്‍ കാണിച്ച്
ഇന്ത്യ ചൈനീസ് ആപ്പുകള്‍ നിരോധിച്ചതിന് പിന്നാലെയാണ് ചൈനയുടെ പ്രതികാരനടപടി. പ്രതിഷേധങ്ങളെ അമര്‍ച്ച ചെയ്യാന്‍ ചൈനീസ് സര്‍ക്കാര്‍ സര്‍വ്വസാധാരണമായി ഉപയോഗിക്കുന്ന മാര്‍ഗമാണിത്. ഹോങ്കോങ്ങിന്റെ വാര്‍ത്തകള്‍ അന്താരാഷ്ട്ര മാധ്യമങ്ങളായ സിഎന്‍എന്നിലോ ബിബിസിയിലോ വന്നാല്‍ ചാനല്‍ കാണാതാകുകയും പിന്നീട് ഈ വാര്‍ത്ത മാറിക്കഴിഞ്ഞാല്‍ മാത്രമേ വീണ്ടും കാണാന്‍ സാധിക്കുന്ന രീതി ചൈനയില്‍ സാധാരണമാണ്.
കഴിഞ്ഞ ദിവസമാണ് ടിക് ടോക്ക് അടക്കം 59 ചൈനീസ് മൊബൈല്‍ ആപ്പുകളെ ഇന്ത്യ നിരോധിക്കുന്നത്. ഇതിനെതിരെ പ്രതിഷേധവുമായി ചൈന എത്തിയിട്ടുണ്ട്. അന്താരാഷ്ട്ര വ്യാപാര നിയമം ഇന്ത്യ ലംഘിച്ചുവെന്നാണ് ചൈനയുടെ വാദം. സാങ്കേതിക വിദ്യാ ചട്ടത്തിന്റെ 69 എ വകുപ്പ് പ്രകാരവും 2009 മുതല്‍ നിലവിലുള്ള വിവരനിയന്ത്രണ നിയമം അനുസരിച്ചുമാണ് ആപ്പുകള്‍ നിരോധിച്ചത്.