അനുബന്ധ വാര്ത്തകള്
- സാമ്പത്തിക കുറ്റകൃത്യങ്ങളിൽ തടവുശിക്ഷ ഒഴിവാക്കാൻ നീക്കം
- പിന്നോട്ടെടുത്ത കാർ ശരീരത്തിലുടെ കയറിയിറങ്ങി, 10 മാസം പ്രായമായ കുഞ്ഞിന് ദാരുണാന്ത്യം
- മുസ്ലിം രോഗികളെ ചികിത്സിക്കുന്നത് അവസാനിപ്പിയ്ക്കു, നാളെ മുതൽ മുസ്ലിങ്ങളുടെ എക്സറെ എടുക്കില്ല, ആശുപത്രി ജീവനക്കാരുടെ വാട്ട്സ് ആപ്പ് സന്ദേശങ്ങളിൽ അന്വേഷണം
- മലപ്പുറം അക്രമികളുടെ ജില്ല, പാലക്കാട് ആന ചരിഞ്ഞതിൽ മലപ്പുറത്തെ രൂക്ഷമായി വിമർശിച്ച് മേനക ഗാന്ധി
- ഭാര്യവിൽപ്പനയ്ക്ക്, ചിത്രവും ഫോൺ നമ്പറും സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചു, ഭർത്താവ് അറസ്റ്റിൽ
ഇന്ത്യ ചൈന അതിർത്തിയിൽ സൈനിക പിൻമാറ്റത്തിൽ ധാരണയായില്ല, 3 യുഎസ് വിമാന വാഹിനി കപ്പലുകൾ ഇന്തോ പസഫിക് മേഖലയിലേക്ക്
ഡൽഹി: തർക്കം തുടരുന്ന ഇന്ത്യ ചൈന അതിർത്തിയിൽനിന്നുമുള്ള സൈനിക പിന്മാറ്റത്തിൽ ധരണയായില്ല. കേണൽ തലത്തിൽ ഇന്നലെയും ചർച്ചകൾ നടന്നിരുന്നു. എന്നാൽ ചർച്ച ശരിയായ ദിശയിലാണെന്നും ഇരു രാജ്യങ്ങളുടെയും സൈനിക പിൻമാറ്റം ഉടൻ ഉണ്ടാകും എന്നുമാണ് സേനാ വൃത്തങ്ങൾ സൂചിപ്പിയ്ക്കുന്നത്. ഗൽവാൻ, ഹോട് സ്പ്രിങ്സ് എന്നിവിടങ്ങളിൽനിന്നുമുള്ള സൈനിക പിൻമാറ്റമാണ് കഴിഞ്ഞ ദിവസം ചർച്ചയായത്. കിഴക്കൻ ലഡാാക്കിൽ ഇന്ത്യൻ സേന നിർമ്മാണ പ്രവർത്തനങ്ങൾ തുടരുകയാണ്.
അതേസമയം ചൈനയെ ലക്ഷ്യമിട്ട് ഇന്തോ പഫസിക് മേഖലയിലേക്ക് അമേരിക്കയുടെ മൂന്ന് വിമാനവാഹിനി കപ്പലുകൾ പുറപ്പെട്ടു. അറുപതിലുമധികം യുദ്ധ വിമാനങ്ങളാണ് ഓരോ കപ്പലിലും ഉള്ളത്. 2017ൽ ഉത്തര കൊറിയ ആണവ പരീക്ഷണ നടത്തിയതിനെ തുടർന്നുണ്ടായ സംഘർഷത്തിന് ശേഷം ഇതാദ്യമായാണ് ഇത്രയധികം വിമാന വാഹിനി കപ്പലുകൾ ഈ മേഖലയിലേയ്ക്ക് നീങ്ങുന്നത്.