അനുബന്ധ വാര്‍ത്തകള്‍
- അടിയന്തര സാഹചര്യങ്ങളിൽ മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിയ്ക്കാം, ആവശ്യമെങ്കിൽ ദഹിപ്പിയ്ക്കാം, സർക്കുലർ പുറത്തിറക്കി തൃശൂർ അതിരൂപത
- മൂന്ന് ദിവസം മുന്‍പ് വിവാഹിതനായ യുവാവിന് കൊവിഡ്; വധു ഉള്‍പ്പെടെ 63 പേര് ക്വാറന്റൈനില്‍
- ചാർട്ടേർഡ് വിമാനങ്ങളിൽ കേരളത്തിലെത്താൻ കൊവിഡ് ഇല്ലെന്ന സർട്ടിഫിക്കറ്റ് വേണം, ശനിയാഴ്ചമുതൽ നിർബന്ധം
- തുടർച്ചയായ പത്താംദിവസവും ഇന്ധന വിലയിൽ വർധന, പെട്രോൾ വില 76.99 രൂപയിലെത്തി
- ബാങ്കില്‍ നിന്ന് പുറത്തേക്കിറങ്ങുമ്പോള്‍ ചില്ലുവാതില്‍ പൊട്ടി വീട്ടമ്മയുടെ വയറില്‍ കുത്തിക്കയറി; സംഭവസ്ഥലത്ത് രക്തം വാര്‍ന്ന് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം
നടന് മധുപാലിന്റെ നാലുമാസമായി അടഞ്ഞുകിടന്ന വീട്ടില്‍ വന്ന വൈദ്യൂതി ബില്‍ 5714 രൂപ; പരാതിയെ തുടര്‍ന്ന് ബില്‍ 300രൂപയാക്കി കുറച്ച് കെഎസ്ഇബി
നടന് മധുപാലിന്റെ നാലുമാസമായി അടഞ്ഞുകിടന്ന വീട്ടില്‍ വന്ന വൈദ്യൂതി ബില്‍ 5714 രൂപ. ഇതിനെ തുടര്‍ന്ന് താരം പരാതിയുമായി രംഗത്തുവന്നു. ഒരു ചാനല്‍ ചര്‍ച്ചയില്‍ ഇക്കാര്യം വെളിപ്പെടുത്തുകയും ചെയ്തു. ഇതിനു പിന്നാലെ മധുപാലിന്റെ ബില്‍ 300രൂപയാക്കി കുറച്ചിരിക്കുകയാണ് കെഎസ്ഇബി.
പേരൂര്‍ക്കടയില്‍ നാലുമാസമായ അടച്ചിട്ടിരുന്ന വീട്ടില്‍ ജൂണ്‍ നാലിനു റീഡിങ് എടുത്തപ്പോഴാണ് 5714 ബില്ലുവന്നത്. ഇതിനുപിന്നാലെ മധുപാല്‍ കെഎസ്ഇബി ചെയര്മാന് പരാതി നല്കി. വീട് അടച്ചിട്ടിരിക്കുന്ന സന്ദര്‍ഭത്തില്‍ റീഡിങ് എടുക്കാന്‍ സാധിക്കാതെ വന്നാല്‍ മുന്‍മാസത്തെ ശരാശരി കണക്കാക്കിയായിരിക്കും ബില്‍ ഇടുന്നതെന്നായിരുന്നു ചെയര്‍മാന്റെ മറുപടി.