അനുബന്ധ വാര്‍ത്തകള്‍
- ഇതാണ് പകിസ്ഥാനെ പാഠം പഠിപ്പിക്കുന്നതിനുള്ള സമയം: അതിർത്തിയിൽ പാകിസ്ഥാന്റെ ആക്രമണങ്ങളിൽ തുറന്നടിച്ച് ഇന്ത്യൻ കരസേനാ മേധാവി
- ഇമ്രാൻ ഖാനെ ഭയക്കണം; ഇന്ത്യ എന്നും ശത്രു തന്നെ!
- പാക്കിസ്ഥാൻ പൊതുതെരഞ്ഞെടുപ്പിൽ നവാസ് ഷെരീഫിന് വൻ തിരിച്ചടി, ഇമ്രാൻ ഖാന്റെ പാർട്ടി ഏറ്റവും വലിയ ഒറ്റകക്ഷി
- ‘പ്രവചനങ്ങള്‍ സത്യമായതോടെ പ്രണയം തളിര്‍ത്തു’; ഇമ്രാൻ ഖാൻ വീണ്ടും വിവാഹിതനായി - വധു ആത്മീയ ഉപദേശക
- പൊതു പരിപാടിക്കിടെ കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി കുഴഞ്ഞു വീണു; ആശങ്കപ്പെടേണ്ടതില്ലെന്ന് ഡോക്ടർമാർ
'ഇന്ത്യ ഭരിക്കുന്ന പാർട്ടി പാക്ക് വിരുദ്ധർ, തെരഞ്ഞെടുപ്പുകൾ മുന്നിൽക്കണ്ട് ചർച്ചകൾ പുനരാരംഭിക്കാനുള്ള ശ്രമങ്ങൾ അവർ തള്ളി': ഇമ്രാൻ ഖാൻ
'ഇന്ത്യ ഭരിക്കുന്ന പാർട്ടി പാക്ക് വിരുദ്ധർ, തെരഞ്ഞെടുപ്പുകൾ മുന്നിൽക്കണ്ട് ചർച്ചകൾ പുനരാരംഭിക്കാനുള്ള ശ്രമങ്ങൾ അവർ തള്ളി': ഇമ്രാൻ ഖാൻ
ഇന്ത്യൻ ഭരണത്തിനെതിരെ രൂക്ഷ വിമർശനവുമായി പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. ഇന്ത്യ ഭരിക്കുന്നത് പാർട്ടി പാക്ക് വിരുദ്ധരാണെന്ന് അദ്ദേഹം ആരോപിച്ചു. ഇന്ത്യയിൽ തെരഞ്ഞെടുപ്പുകൾ വരാനിരിക്കെ ചർച്ചകൾ പുനരാരംഭിക്കാനുള്ള ശ്രമങ്ങൾ ഇന്ത്യ തള്ളിയതായി ഒരു രാജ്യാന്തര മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ഇമ്രാൻ ആരോപിച്ചു.
'തെരഞ്ഞെടുപ്പുകൾ അവസാനിക്കുമ്പോൾ ഇന്ത്യയുമായുള്ള ചർച്ചകള്‍ തുടങ്ങാൻ കഴിയുമെന്നാണു പ്രതീക്ഷിക്കുന്നത്. മുംബൈ സ്ഫോടനവുമായി ബന്ധപ്പെട്ട കേസിന്റെ വിശദാംശങ്ങൾ അന്വേഷിക്കുന്നുണ്ട്, അതിന് പരിഹാരം കാണാൻ പാകിസ്ഥാന് താൽപ്പര്യവുമുണ്ട്.
യുഎസ്എ ആരോപിക്കുന്ന തരത്തിൽ താലിബാൻ ഭീകരർക്ക് അഭയസ്ഥാനം ഒരുക്കുന്നത് പാക്കിസ്ഥാനല്ല. അധികാരത്തിലെത്തിയ ഉടന്‍ സുരക്ഷാ സേനകളിൽനിന്ന് ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ ശേഖരിച്ചിരുന്നു. ഇത്തരം കേന്ദ്രങ്ങൾ പാക്കിസ്ഥാനിൽ ഇല്ലെന്നും അദ്ദേഹം പറഞ്ഞു.