1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. himachal pradesh, rain, flood

ഹിമാചലില്‍ മിന്നല്‍ പ്രളയം; മൂന്ന് പേര്‍ ഒഴുകിപ്പോയി

ഹിമാചല്‍ പ്രദേശ്
ഹിമാചല്‍ പ്രദേശില്‍ കനത്ത മഴയേ തുടര്‍ന്നുണ്ടായ മിന്നല്‍ പ്രളയത്തില്‍ വ്യാപക നാശം മൂന്ന് പേര്‍ മലവെള്ളപ്പച്ചിലി ഒഴുകിപോയതായി റിപ്പോര്‍ട്ടുകളുണ്ട്.  മാണ്ടി, കങ്ര, ഹമിപൂര്‍ ജില്ലകളില്‍ മണ്ണിടിച്ചിലുണ്ടായി.

കുളു, മാണ്ടി എന്നിവിടങ്ങളില്‍ നിന്നുള്ള ബസ് സര്‍വീസ് നിലച്ചിരിക്കുകയാണ്. കനത്ത മഴയില്‍ റോഡ് ഗതാഗതം സ്തംഭിച്ചിരിക്കുകയാണ്. പലയിടങ്ങളിലും റോഡുകള്‍ ഇടിഞ്ഞു. മരങ്ങളും മണ്ണും വീണ് റോഡ് ഗതാഗതം തടസപ്പെട്ടു.

മിന്നല്‍ പ്രളയത്തില്‍ ബെയ്‌ലിയിലെ പാലങ്ങള്‍ ഒലിച്ചുപോയി. ഇതിനിടെ ഒഴുക്കില്‌പെട്ട ഒരാളുടെ മൃതദേഹം കണ്ടെത്തി. മറ്റ് രണ്ട് പേര്‍ക്കായി തിരച്ചില്‍ ആരംഭിച്ചു.