1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. High Court

ഉരുട്ടിക്കൊലക്കേസിൽ മൂന്നു പ്രതികളുടെ ശിക്ഷ ഹൈകോടതി സ്റ്റേ ചെയ്തു

വാർത്ത
കൊച്ചി: തിരുവനതപുരം ഫോർട്ട് സ്റ്റേഷനിലെ ഉരുട്ടികൊലക്കേസിലെ മൂന്നു പ്രതികളുടെ ശിക്ഷ ഹൈക്കോടതി സ്റ്റേ ചെയ്തു. മൂന്ന്, നാല്, അഞ്ച് പ്രതികളായ ഡി.വൈ.എസ്.പി അജിത് കുമാര്‍, മുന്‍ എസ്.പിമാരായ ടി കെ ഹരിദാസ്, ഇ കെ സാബു  എന്നിവരുടെ ശിക്ഷയാണ് ഹൈക്കോടതി സ്റ്റേ ചെയ്തിരിക്കുന്നത്. 
 
ഗൂഢാലോചന, തെളിവു നശിപ്പിക്കല്‍,വ്യാജ രേഖ ചമയ്ക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ പ്രതികൾ ചെയ്തായി തെളിഞ്ഞ സാഹചര്യത്തിൽ അറ്‌ വർഷം തടവും 5000 രൂപ പിഴയും ഇവർക്ക് തിരുവനന്തപുരം സി ബി ഐ കോടതി ശിക്ഷ വിധിച്ചിരുന്നു. ഇതിനെതിരെ പ്രതികൾ നൽകിയ അപ്പീലിലാണ് ഹൈക്കോടതിയുടെ നടപടി.
 
ഫോര്‍ട്ട് പോലീസ് സി ഐ ഇ കെ സാബുവിന്റെ ക്രൈംസ്‌ക്വാഡ് 2005 സെപ്റ്റംബര്‍ 27നാണ് ഉദയകുമാറിനെ പിടികൂടിയത്. ഉദയകുമാറിന്റെ കൈവശം ഉണ്ടായിരുന്ന പണത്തെചൊല്ലി നടന്ന ചോദ്യം ചെയ്യലിനിടെയായിരുന്നു കൊലപാതകം. 15 വർഷങ്ങൾക്ക് ശേഷമാണ് കേസിൽ വിധിപറഞ്ഞത്. 
About Writer
Sumeesh
അടുത്ത ലേഖനം
ഛണ്ഡീഗഡിലേക്ക് കടന്ന ഫ്രാങ്കോ മുളയ്‌ക്കല്‍ തിരിച്ചെത്തിയത് 7മണിക്ക് ശേഷം; പൊലീസിന്റെ വാദം പൊളിഞ്ഞു - ജലന്ധറില്‍ നാടകീയ രംഗങ്ങള്‍