നൂറുരൂപയുടെ വാച്ചിന്റെ പേരിൽ തർക്കം; പന്ത്രണ്ടുകാരനെ കൂട്ടുകാരൻ കൊലപ്പെടുത്തി

Sumeesh| Last Modified തിങ്കള്‍, 13 ഓഗസ്റ്റ് 2018 (19:26 IST)
ഡൽഹി: 100 രൂപയുടെ പ്ലസ്റ്റിക് വാച്ചിനെ ചൊല്ലിയുണ്ടായ തർക്കത്തിൽ 12കാരനെ കൂട്ടുകാരൻ തല്ലിക്കൊന്നു. ഉത്തർപ്രദേശിലെ ഗോദാ ഗ്രാമത്തിലാണ് സംഭവം ഉണ്ടായത്. സണ്ണി എന്ന കുട്ടിയാണ് കൂട്ടുകാരന്റെ അക്രമത്തിൽ കൊല്ലപ്പെട്ടത്. സംഭവത്തിൽ പ്രായപൂർത്തിയാവാത്ത മൂന്നു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

സണ്ണിയുടെ ഇളയ സഹോദരനാണ് ആനന്ദ് വിഹാറിലെ വീടിന്റെ വാതിൽക്കൽ സണ്ണിയെ ചലനമറ്റു കിടക്കുന്നതയി കണ്ടത്. സഹോദരൻ കുഴഞ്ഞുവീണു കിടക്കുന്നതാണെന്നു കരുതി കുട്ടി ഉടൻ തന്നെ മാതാപിതാക്കളെയും അയൽക്കരെയു വിവരമറിയിക്കുകയായിരുന്നു. തുടർന്ന് സണ്ണിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം നേരത്തെ നടന്നതായി ഡോക്ടർ അറിയിച്ചു.

ഇതോടെ മാതാപിതാക്കൾ പൊലീസിൽ പരാതി നൽകി. പൊലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് കര്യങ്ങൾ വ്യക്തമായത്. സണ്ണിക്ക് കൂട്ടുകാരൻ 100 രൂപയുടെ ഒരു വാച്ച് നൽകിയിരുന്നു. സണ്ണി ഇത് മറ്റൊരു സുഹൃത്തിനു കൈമാറി. പിന്നീട് വാച്ച് നൽകിയ സുഹൃത്ത് സണ്ണിയോട് വാച്ച് തിരികെ ചോദിക്കുകയും ഇത് തർക്കത്തിലേക്ക് നീങ്ങുകയുമായിരുന്നു. ഇതാണ് പിന്നീട് കൊലപാതകത്തിൽ കലാശിച്ചത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :