തന്റെ മൂന്ന് മക്കളെ ഏഴാം നിലയിൽ നിന്നും താഴേക്കെറിഞ്ഞ് അമ്മയുടെ ക്രൂരത

Sumeesh| Last Modified തിങ്കള്‍, 13 ഓഗസ്റ്റ് 2018 (19:49 IST)
ജിദ്ദ : തന്റെ മൂന്നുകുട്ടികളെ ഏഴാം നിലയിൽനിന്നും താഴേക്കെറിഞ്ഞു. സൌദി അറേബ്യയിലാണ് ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. രണ്ട് പെൺകുട്ടികളെയും ഒരാൺകുഞ്ഞിയും അമ്മ ഏഴാം നിലയിൽ നിന്നും താഴേക്ക് എറിയുകയായിരുന്നു.

രണ്ട് പെൺകുട്ടികൾ സംഭവ സ്ഥലത്തു വച്ച് തന്നെ മരിച്ചു. ആൺകുട്ടി പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്. കുട്ടികളെ കൊലപ്പെടുത്താനുണ്ടായ കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല. ജിദ്ദ സിറ്റിയിലെ അല്‍ മര്‍വ പോലീസ് അമ്മയെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണ ആരംഭിച്ചു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :