അനുബന്ധ വാര്‍ത്തകള്‍
- സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് 250 രൂപയുടെ ക്യാഷ്ബാക്ക് പ്രഖ്യാപിച്ച് എയർടെൽ !
- നിലമ്പൂര്‍ ആഡ്യന്‍പാറക്ക് സമീപം വീണ്ടും ഉരുള്‍പൊട്ടല്‍
- വേണ്ടിവന്നാൽ ഇനിയും തോക്കെടുക്കും, ആവശ്യമെങ്കിൽ വെടിയും വെക്കും; തൊഴിലാളികൾക്ക് നേരെ തോക്കു ചൂണ്ടിയതിനെകുറിച്ച് പി സി ജോർജ്
- ജെ എൻ യു വിദ്യാർത്ഥി നേതാവ് ഉമർ ഖാലിദിന് നേരെ അജ്ഞാതൻ വെടിയുതിർത്തു; ആക്രമണം നടന്നത് നിയമസഭക്ക് തൊട്ടരികെ
- ബഹ്റെയ്നിൽ വനിതാ ഡോക്ടറും സുഹൃത്തും ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ
യാത്രാനിരക്കുകൾ വർധിപ്പിക്കാനൊരുങ്ങി റെയിൽവേ; പാർലമെന്ററി സമിതി റിപ്പോർട്ട് സമർപ്പിച്ചു
റെയിൽവേ യാത്രാ നിരക്കിൽ കാലാനുസൃതമായ മാറ്റങ്ങൾ അനിവാര്യമാണെന്ന് പാർലമെന്ററി സമിതി. യാത്രാ ചിലവ് ഇനത്തിൽ 35000 കോടിയും പെൻഷൻ വിതരണത്തിൽ 50000 കോടിയും പ്രതിവർഷം നഷ്ടമുണ്ടാകുന്ന സാഹചര്യത്തിൽ നിരക്കു വർധനയില്ലാതെ മുന്നോട്ടു നീങ്ങാനാകില്ലെന്ന് സമിതിയുടെ റിപ്പോർട്ടിൽ പറയുന്നു.
പെൻഷൻ ഘടന തയ്യാറക്കുന്നത് മറ്റൊരു മന്ത്രാലയമാണെങ്കിലും തുക കണ്ടെത്തേണ്ടത് റെയിൽവേയാണ്. റെയിൽവേ ഒഴികെയുള്ള മന്ത്രാലയങ്ങളിലെ പെൻഷൻ ധനകാര്യ വകുപ്പാണ് നൽകുന്നത്. വലിയ തുക പെൻഷൻ നൽകേണ്ടി വരുന്നത് റെയിൽവേയെ കാര്യമായി തന്നെ ബാധിക്കുന്നുണ്ട്.
2013 മുതൽ 2018 വരെയുള്ള കാലയളവിൽ 2014-2015 വർഷം ഒഴിച്ചു നിർത്തിയാൽ അഭ്യന്തര വരുമാനം കൈവരിക്കാൻ റെയിൽവേക്ക് കഴിഞ്ഞിട്ടില്ല. കേന്ദ്ര റെയിൽവേ ബജറ്റുകൾ ഒന്നാക്കിയ പശ്ചാത്തലത്തിൽ റെയിൽവേയുടെ പെൻഷൻ ഭാഗികമായെങ്കിലും ധനകാര്യ വകുപ്പ് ഏറ്റെടുക്കണമെന്ന് സമിതി നിർദേശം നൽകിയിട്ടുണ്ട്.