കനത്ത മഴയിലും മണ്ണിടിച്ചിലിലും അസമിലും മേഘാലയിലുമായി മരണപ്പെട്ടത് 36 പേര്‍!

സിആര്‍ രവിചന്ദ്രന്‍| Last Modified ശനി, 18 ജൂണ്‍ 2022 (19:53 IST)
കനത്ത മഴയിലും മണ്ണിടിച്ചിലിലും അസമിലും മേഘാലയിലുമായി മരണപ്പെട്ടത് 36 പേരാണ്. അസമില്‍ 17 പേരും മേഘാലയില്‍ 19 പേരുമാണ് മരിച്ചത്. ഇരുസംസ്ഥാനങ്ങളിലും കനത്ത മഴയും മണ്ണിടിച്ചിലും ഉണ്ടായിക്കൊണ്ടിരിക്കുകയാണ്.

അസമില്‍ 19ലക്ഷത്തോളം പേരാണ് ദുരിതബാധിതരായത്. ദുരിതാശ്വാസ ക്യാമ്പുകളില്‍ ഉള്ളത് ഒരു ലക്ഷത്തോളം പേരാണ്. 28 ജില്ലകളിലായി ഇതുവരെ 300ഗ്രാമങ്ങള്‍ വെള്ളത്തിനടിയിലായിട്ടുണ്ട്. ഹോജായ് ജില്ലയില്‍ ബോട്ട് മറിഞ്ഞ് മുന്നുകുട്ടികളെ കാണാതായിട്ടുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :