അനുബന്ധ വാര്‍ത്തകള്‍
- കനത്ത മഴ യമുനയിലെ ജലനിരപ്പ് വീണ്ടും അപകടരേഖയ്ക്ക് മുകളിൽ, പ്രളയഭീതിയിൽ ഉത്തരേന്ത്യ
- തക്കാളിക്ക് വിലക്കൂടുതലാണെങ്കില് വാങ്ങരുത്, വീട്ടില്‍ വളര്‍ത്താന്‍ ശ്രമിക്കുക: യുപി മന്ത്രി പ്രതിഭ ശുക്ല
- അമിത് ഷാ അടുത്ത പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാകും; മൂന്നാം ടേമിന് ഇല്ലെന്ന് നരേന്ദ്ര മോദി, റിപ്പോര്‍ട്ട്
- മണിപ്പൂരില്‍ സ്ത്രീകളെ നഗ്നരാക്കി നടത്തിയ സംഭവം: ഒരാള്‍ കൂടി അറസ്റ്റില്‍, ഇതുവരെ അറസ്റ്റിലായത് ആറുപേര്‍
- മണിപ്പൂരില്‍ കാര്‍വാഷ് സെന്ററില്‍ ജോലി ചെയ്തിരുന്ന രണ്ട് യുവതികളെ ആള്‍ക്കൂട്ടം ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതായി റിപ്പോര്‍ട്ട്
മധുരയില്‍ മാരത്തണ്‍ ഓടിയ ശേഷം 20കാരനായ വിദ്യാര്‍ത്ഥി ഹൃദയാഘാതം വന്ന് മരിച്ചു
മധുരയില്‍ മാരത്തണ്‍ ഓടിയ ശേഷം 20കാരനായ വിദ്യാര്‍ത്ഥി ഹൃദയാഘാതം വന്ന് മരിച്ചു. കല്ലക്കുറിച്ചി സ്വദേശി ദിനേഷ് കുമാറാണ് മരണപ്പെട്ടത്. ഞായറാഴ്ചയായിരുന്ന സംഭവം. ഉദിരം 2023 രക്തദാന മാരത്തണില്‍ പങ്കെടുക്കുകയായിരുന്നു. ഓട്ടത്തിന് ശേഷം കുറച്ചു മണിക്കൂറായി വിദ്യാര്‍ത്ഥിക്ക് അപസ്മാരം ഉണ്ടായതായും പറയുന്നു.
രാവിലെ ഓട്ടം പൂര്‍ത്തിയാക്കിയ യുവാവ് ആദ്യത്തെ ഒരു മണിക്കൂറില്‍ ആരോഗ്യവാനായിരുന്നെന്നും എന്നാല്‍ പിന്നീട് അസ്വസ്ഥത തോന്നുകയും റെസ്റ്റ് റൂമില്‍ പോകുകയുമായിരുന്നെന്ന് സുഹൃത്തുക്കള്‍ പറയുന്നു. അപസ്മാരം ഉണ്ടായതിനെ തുടര്‍ന്ന് യുവാവിനെ രാജാജി സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.